“ജീവനറ്റ ബാപ്പയ്ക്ക് അന്ത്യചുബനം നല്‍കിയ പിഞ്ചുകുഞ്ഞിനെ വരെ മുല്ലപ്പള്ളി അപമാനിച്ചു”: പി. രാജീവ്

Advertisement

 

വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവം ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലാണെന്ന കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് സി.പി.ഐ.എം നേതാവ് പി രാജീവ്. മുല്ലപ്പള്ളി കൊല്ലപ്പെട്ടവരെ അപമാനിച്ചെന്നും കോൺഗ്രസ് പാര്‍ട്ടിയില്‍ പെട്ട കൊലപാതകികളെ രക്ഷിക്കുന്നതിനായാണ് കൊല്ലപ്പെട്ടവരെ ഗുണ്ടകളെന്ന് വിളിച്ച് മുല്ലപ്പള്ളി രംഗത്തിറങ്ങിയത് എന്നും പി രാജീവ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പി രാജീവിന്റെ കുറിപ്പ്:

എത്ര ക്രൂരമായ മനസ്സാണ് മുല്ലപ്പള്ളി രാമചന്ദ്രന്റേത്. കോണ്‍ഗ്രസ്സുകാര്‍ കൊലപ്പെടുത്തിയ രണ്ടു ചെറുപ്പക്കാരുടെ ചേതനയറ്റ ശരീരത്തിനു മുമ്പില്‍ വിറങ്ങലിച്ച് നാട് നില്‍ക്കുമ്പോഴാണ് കൊല്ലപ്പെട്ടവരെ അപമാനിച്ച് മുല്ലപ്പള്ളി രംഗത്തിറങ്ങിയത്. തന്റെ പാര്‍ടിയില്‍പ്പെട്ട കൊലപാതകികളെ രക്ഷിക്കുന്നതിനായി കൊല്ലപ്പെട്ടവരെ ഗുണ്ടകളെന്ന് വിളിച്ച് മുല്ലപ്പള്ളി രംഗത്തിറങ്ങിയത്. നിശ്ചലം കിടക്കുന്ന ജീവനറ്റ ബാപ്പയ്ക്ക് അന്ത്യചു ബനം നല്‍കിയ പിഞ്ചു കുഞ്ഞിനെ വരെയാണ് മുല്ലപ്പിള്ളി അപമാനിച്ചത്. കൊന്നിട്ടും തീരുന്നില്ല കോണ്‍ഗ്രസ്സിന്റെ പകയെന്നാണ് മുല്ലപ്പള്ളിയുടെ വാക്കുകള്‍ തെളിയിക്കുന്നത്. ഗ്രൂപ്പ് വൈരത്തിന്റെ പേരില്‍ കോണ്‍ഗ്രസുകാരെ തന്നെ കൊന്നൊടുക്കിയിട്ടും ഗാന്ധിയനെന്ന് അവകാശപ്പെടുന്നവരുടെ തനിനിറം ഈ ഇരട്ട കൊലപാതകത്തിലൂടെ ഒന്നു കൂടി വ്യക്തമായി.

എത്ര ക്രൂരമായ മനസ്സാണ് മുല്ലപ്പള്ളി രാമചന്ദ്രൻ്റേത്. കോൺഗ്രസ്സുകാർ കൊലപ്പെടുത്തിയ രണ്ടു ചെറുപ്പക്കാരുടെ ചേതനയറ്റ…

Posted by P Rajeev on Tuesday, September 1, 2020