മേജര്‍ രവിയെ ആഘോഷിക്കാന്‍ ചില്ലറ ഉളുപ്പുകേടൊന്നും പോരാ: വി.ആര്‍ അനൂപ്

Advertisement

 

മേജർ രവിയെയെ പോലെ വർഗീയവിഷം വമിച്ച പ്രസ്താവനകൾ നടത്തിയ ഒരാൾ കോൺഗ്രസ് വേദിയിലേക്ക് സ്വീകരിക്കപ്പെടുന്നു എന്നത് കുഴപ്പമാണെന്ന് അഭിപ്രായപ്പെട്ട് കോണ്‍ഗ്രസ് അനുഭാവിയും, രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സ്റ്റേറ്റ് ഇന്‍ചാര്‍ജുമായ വി.ആര്‍ അനൂപ്. മേജർ രവി തന്റെ പഴയ പ്രസ്താവനകൾ തള്ളിപ്പറഞ്ഞിട്ടില്ലെന്നും നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്നും വി.ആര്‍ അനൂപ് ചൂണ്ടിക്കാട്ടി.

വി.ആര്‍ അനൂപിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

മേജർ രവി കോൺഗ്രസിൽ വന്നാൽ എന്താണ് കുഴപ്പം എന്ന് ചോദിച്ചാൽ, ഏറ്റവും വർഗീയവിഷം വമിച്ച പ്രസ്താവനകൾ നടത്തിയ ഒരാൾ അതൊന്നും ഒരു വാക്ക് പോലും തള്ളിപ്പറയാതെ കോൺഗ്രസ് വേദിയിലേക്ക് സ്വീകരിക്കപ്പെടുന്നു എന്നിടത്ത് തന്നെയാണ് കുഴപ്പം. അയാൾ അയാളുടെ പഴയ പ്രസ്താവനകൾ തള്ളിപ്പറഞ്ഞിട്ടില്ലാ. നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലാ. കോൺഗ്രസ് ഇനിയും അയാൾ ഉദ്ദേശിക്കുന്ന തരത്തിലേയ്ക്ക് നന്നാവാൻ ഉണ്ട് എന്ന് ആണ് ഇപ്പോഴുംഅയാൾ പറയുന്നത്, എന്നാലേ കോൺഗ്രസിൽ അംഗത്വം സ്വീകരിക്കൂ എന്നും അയാൾ പറയുന്നു. എന്നിട്ടും അയാളെയൊക്കെ ആഘോഷിക്കണമെങ്കിൽ ,ചില്ലറ ഉളുപ്പ്കേടൊന്നും പോരാ.