മുതലാളിയെ രക്ഷിക്കണമെങ്കില്‍ ഒരുമിച്ച് നില്‍ക്കണം; വൈറലായി കേരള പോലീസിന്റെ ഹെല്‍മറ്റ് ട്രോള്‍

വ്യത്യസ്തമായ വിഷയങ്ങള്‍ അവതരിപ്പിച്ച് കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇത്തവണ ഹെല്‍മെറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയുള്ള ട്രോളുമായാണ് കേരള പോലീസ് എത്തിയിരിക്കുന്നത്. ഹെല്‍മെറ്റ് വാങ്ങിയാല്‍ മാത്രം പോരാ അത് ശരിയായി ധരിച്ചാല്‍ മാത്രമേ അപകടത്തില്‍ നിന്ന് രക്ഷപ്പെടാനാവുകയുള്ളു എന്നാണ് ട്രോളിലൂടെ പൊലീസ് പറയുന്നത്.

ഫെയ്സ് ബുക്കില്‍ പങ്കു വച്ച, ജയനും പ്രേംനസീറും കഥാപാത്രങ്ങളാകുന്ന ഒരു ട്രോള്‍ പോസ്റ്റിലൂടെയാണ് പൊലീസിന്റെ ഓര്‍മ്മപ്പെടുത്തല്‍. ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ ചിന്‍ സ്ട്രാപ്പ് ശരിയായ രീതിയില്‍ താടിയെല്ലിന്റെ അടിയിലായി മുറുക്കി കെട്ടണമെന്നാണ് പൊലീസ് ഓര്‍മ്മിപ്പിക്കുന്നത്.

Read more

കേരളത്തില്‍ ഒരു ദിവസം ഏകദേശം നൂറോളം വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. അപകടങ്ങളില്‍ പെടുന്നതിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. ശരാശരി 11 പേര്‍ നിത്യേന നിരത്തുകളില്‍ കൊല്ലപ്പെടുന്നു. ഇതില്‍ 50 ശതമാനത്തോളവും ഇരുചക്ര വാഹനാപകടങ്ങളിലാണ് സംഭവിക്കുന്നത്. കൂടാതെ ഏകദേശം നൂറ്റമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്.