മാന്‍ബുക്കര്‍ പ്രെെസിനുള്ള പട്ടികയില്‍ അരുന്ധതി റോയിയും

മാന്‍ ബുക്കര്‍ പ്രൈസിനു പരിഗണിക്കുന്ന പുസ്തകങ്ങളുടെ പട്ടികയില്‍ അരുന്ധതി റോയിയുടെ മിനിസ്ട്രി ഒാഫ് അറ്റ്മോസ്റ്റ് ഹാപ്പിനസും. ആദ്യ നോവലായി ഗോഡ് ഓഫ് സ്‌മോള്‍ തിങ്ങ്‌സിനു ശേഷം അരുന്ധതിയെഴുതിയ രണ്ടാമത്തെ നോവലാണ് മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്. 144 രചനകളില്‍ നിന്നും തെരഞ്ഞെടുത്ത പതിമൂന്ന് പുസ്തകങ്ങളിലൊന്നാണ് ഇരുപത് വര്‍ഷത്തിനു ശേഷം അരുന്ധതി എഴുതിയ നോവലായ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്.

മുന്‍ ബുക്കര്‍ സമ്മാന ജേതാക്കളായ പോള്‍ ആസ്റ്റര്‍, കോള്‍സണ്‍ വൈറ്റ് ഹെഡ് എന്നിവരുടെ പേരു പട്ടികയിലുണ്ട്. ലോകത്തില്‍ നോബല്‍ സമ്മാനം കഴിഞ്ഞാല്‍ ഒരു സാഹിത്യ കൃതിയ്ക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധവും അഭിമാനകരമായും കരുതപ്പെടുന്ന പുരസ്കാരമാണ് മാന്‍ബുക്കര്‍ പ്രൈസ്. അരുന്ധതിയുടെ രണ്ടാം നോവലായ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് ഏറെ ശ്രദ്ധ നേടിയിരുന്നു. ആദ്യ നോവലില്‍ നിന്നും വ്യത്യസ്തമായ ശൈലിയിലാണ് രണ്ടാം നോവിലിന്റെ അവതരണം. ഡല്‍ഹിയും കശ്മീരുമാണ് നോവലിന്‍റെ കഥാപശ്ചാത്തലം.