ട്രംപ് പാകിസ്ഥാനില്‍ കുല്‍ഫി വില്‍ക്കുന്നു!! വൈറലായി വീഡിയോ

ഒരു കുല്‍ഫി വില്‍പ്പനക്കാരന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒറ്റ നോട്ടത്തില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണെന്നേ പറയുകയുള്ളു. ട്രംപുമായുള്ള രൂപസാദൃശ്യമാണ് പാകിസ്ഥാനിലെ ഈ കുല്‍ഫിക്കാരനെ വൈറലാക്കിയിരിക്കുന്നത്.

പാകിസ്ഥാനി ഗായകനായ ഷെഹസാദ് റോയി ആണ് കുല്‍ഫിക്കാരന്റെ വീഡിയോ പങ്കുവച്ചത്. ശബ്ദം മനോഹരമാണെന്നും ഇയാളെ ആര്‍ക്കെങ്കിലും പരിചയമുണ്ടോ എന്നുമായിരുന്നു വീഡിയോയ്‌ക്കൊപ്പം ഷെഹസാദ് കുറിച്ചത്.

പലരും ഇയാളെ തിരിച്ചറിയുകയും കൂടതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെയും ട്രംപുമായി രൂപസാദൃശ്യമുള്ളവര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

 

View this post on Instagram

 

A post shared by Shehzad Roy (@officialshehzadroy)