മേയ്ക്ക് അപ്പ് ചെയ്യും മുന്‍പ് ശ്രദ്ധിക്കാന്‍ അഞ്ചു കാര്യങ്ങള്‍

ആഘോഷങ്ങള്‍ക്ക് മാത്രം മേയ്ക്ക് അപ്പ് ചെയ്യുന്നതില്‍ നിന്ന് മാറി ദിവസവും പുറത്ത് പോകുമ്പോള്‍ മെയ്ക്ക് അപ്പ് ചെയ്യാനാണ് ഇന്ന് കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത്. മെയ്ക്ക് അപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ അധികവും  നമ്മുടെ ശരീരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്. അതിനാല്‍ പുറത്ത് പോകുമ്പോള്‍ മെയ്ക്ക് അപ്പ് പരമാവധി കുറക്കുന്നതാണ് നല്ലത്. മെയ്ക്ക് അപ്പ് ചെയ്യുമ്പോള്‍ അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്.

ഉപയോഗിക്കുന്ന വസ്തുക്കളുടെ കാലാവധി

  • മെയ്ക്ക് അപ്പ് പ്രോഡക്റ്റിന്റെ എക്‌സ്‌പൈറി ഡേറ്റ് എന്നാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പ്രോഡക്റ്റ് വാങ്ങുമ്പോള്‍ മാത്രമല്ല ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പ് വരുത്തുക.

മെയ്ക്ക് അപ്പിനുള്ള സമയം

  • സമയം കയ്യില്‍ പിടിച്ച് മെയ്ക്ക് അപ്പ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. പലരും ഒഴിവാക്കുമെങ്കിലും, മേയ്ക്ക് അപ്പ് തുടങ്ങും മുന്‍പ് മേയ്ക്ക്അപ്പ് പ്രോഡക്റ്റ് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്. ചിലസമയങ്ങളില്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ ചര്‍മം സെന്‍സിറ്റീവ് ആയേക്കാം. കഴുത്ത് അല്ലെങ്കില്‍ ചെവിയോട് ചേര്‍ന്ന ഭാഗങ്ങളില്‍ ടെസ്റ്റ് ചെയ്ത് നോക്കുക.

ഉപയോഗിക്കുന്ന വസ്തുക്കളുടെ വൃത്തി

  • മെയ്ക്ക് അപ്പ് ചെയ്യാനുപയോഗിക്കുന്ന ബ്രഷ് വൃത്തിയാക്കാന്‍ പലരും ശ്രദ്ധിക്കാറില്ല. ക്ലെന്‍സര്‍ അല്ലെങ്കില്‍ ബേബി ഷാംപു ഉപയോഗിച്ച് മെയ്ക്ക് അപ്പ് ബ്രഷ് വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പതിവായി ഉപയോഗിക്കുന്നവരാണെങ്കില്‍ രണ്ടാഴച കൂടുമ്പോഴെങ്കിലും നിര്‍ബന്ധമായി ബ്രഷ് വൃത്തിയാക്കുക. അല്ലെങ്കില്‍ മാസത്തില്‍ ഒരിക്കല്‍ എന്ന രീതിയില്‍ വൃത്തിയാക്കുക.

അസംസ്കൃത വസ്തുക്കളുടെ പാര്‍ശ്വഫലങ്ങള്‍

  • വാട്ടര്‍പ്രൂഫ് മസ്‌കാര അമിതമായി ഉപയോഗിക്കരുത്. എല്ലാ ദിവസവും മസ്‌കാര ഉപയോഗിച്ചതിന് ശേഷം മസ്‌ക്കാര അഴിച്ച് കളയുന്നതിനോടൊപ്പം കണ്‍പീലികളും ഊരിപ്പോകും.

ചില പൊടിക്കൈകള്‍

  • ലിപ്സ്റ്റിക് ഇടും മുന്‍പ് ലിപ് ലൈനര്‍ ഉപയോഗിച്ച് ചുണ്ടിന് ആകൃതി വരുത്തിയതിന് ശേഷം ലിപ്‌സ്റ്റിക് ഇടുന്ന രീതിയാണ് അധികം പേരും പിന്തുടരുന്നത്. ലിപ് ലൈനിനകത്തും ലിപ് ലൈനര്‍ കൊണ്ട് നിറം നല്‍കിയിട്ട് ലിപ്‌സ്‌ററിക് ഇട്ടാല്‍ കൂടുതല്‍ സമയം നിലനില്‍ക്കും.