വേണമെങ്കില്‍ ഹെല്‍മറ്റ് വരെ തിന്നും!! ആനയുടെ വീഡിയോക്ക് പിന്നിലെ സത്യം ഇങ്ങനെ..

വിശന്നാല്‍ പനംപട്ടയും പുല്ലും മാത്രമല്ല വേണമെങ്കില്‍ ഹെല്‍മറ്റ് വരെ ആന തിന്നും എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പറയുന്നത്. ഇതിന് പിന്നില്‍ കാരണമുണ്ട്. ഹെല്‍മറ്റ് തിന്നുന്ന ആനയുടെ വീഡിയോയാണ് ഇപ്പോള്‍ ട്രെന്‍ഡിംഗ് ആവുന്നത്.

ഗുവാഹത്തിയിലെ നാരംഗിയില്‍ പ്രവര്‍ത്തിക്കുന്ന സല്‍ഗാവ് ആര്‍മി ക്യാമ്പിലാണ് സംഭവം. റോഡരുകില്‍ പാര്‍ക്ക് ചെയ്ത ബൈക്കിന്റെ അടുത്തെത്തിയ ആന, കുറച്ച് സമയം ബൈക്കിനെ നോക്കിയ ശേഷം തുമ്പിക്കൈ കൊണ്ട് മിററില്‍ തൂക്കിയിട്ട ഹെല്‍മറ്റ് വലിച്ച് എടുക്കുകയായിരുന്നു.

അത് വായിലേക്ക് വച്ച് നടന്നു പോവുന്നതുമാണ് വീഡിയോയിലുള്ളത്. എന്നാല്‍ ആന ഹെല്‍മെറ്റ് വിഴുങ്ങിയോ എന്നത് വ്യക്തമല്ല. ഹെല്‍മെറ്റ് പോയി, അത് തിരികെ താ, വീട്ടിലേക്ക് പോകാന്‍ കഴിയില്ല എന്ന് പറയുന്ന ഒരാളുടെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.

വീഡിയോ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. എന്നാല്‍ ഹെല്‍മറ്റ് വായിലാക്കി കുറച്ചു ദൂരം നടന്നപ്പോള്‍ തന്നെ ആന അത് തുപ്പിക്കളഞ്ഞതായി ഗുവാഹട്ടി വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ഓഫീസര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വ്യക്തമാക്കി.