മുടി തഴച്ച് വളരണോ, ഈ അഞ്ച് തരം ഭക്ഷണങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നതെങ്ങിനെ

Advertisement

നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗമാണ് തലമുടി. തലമുടിയുടെ വളര്‍ച്ചയ്ക്കും കഴിക്കുന്ന ആഹാരത്തിനും തമ്മില്‍ ബന്ധമുണ്ടെന്ന് പ്രത്യേകം പറയണ്ട കാര്യമില്ലല്ലോ. ഭക്ഷണകാര്യത്തില്‍ നാം ഒന്ന് ശ്രദ്ധിക്കുകയാണ് എങ്കില്‍ നല്ല കരുത്തുറ്റതും സമൃദ്ധമായതുമായ തലമുടി നമുക്ക് ലഭിക്കും. കാലം എത്ര മാറി എന്ന് പറഞ്ഞാലും സമൃദ്ധമായ മുടിയിഴകള്‍ക്കുള്ള ഭംഗിയും സൗന്ദര്യവും ഒന്ന് വേറെ തന്നെയാണ്.

എണ്ണ തേച്ചാല്‍ മാത്രം മുടി വളരുകയില്ല എന്നതാണ് നാം ആദ്യമായി മനസിലാക്കേണ്ടത്. അതിനു ആരോഗ്യകരമായ ഭക്ഷണം കൂടി അനിവാര്യമാണ്. മുടിയുടെ വളര്‍ച്ചക്ക് സഹായിക്കുന്ന 5 ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പരിചയപ്പെടാം…

1. ഒമേഗ 3 ഫാറ്റി ആസിഡുകള്‍

സമൃദ്ധമായ മുടിയിഴകള്‍ക്ക് ഏറെ അനിവാര്യമായ ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍. മത്തി, ചിലയിനം കടല്‍ മല്‍സ്യങ്ങള്‍, ആപ്പിള്‍ തുടങ്ങിയവയില്‍ നിന്നും ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കും

2. പ്രോട്ടീന്‍

ശരീരത്തിന് ആവശ്യത്തിന് പ്രോട്ടീന്‍ ലഭിച്ചാല്‍ അതിന്റെ ഗുണം മുടിയിഴകളില്‍ കാണാം . മുട്ട, ചിക്കന്‍ , കശുവണ്ടിപരിപ്പ് തുടങ്ങിയവയില്‍ നിന്നും ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കും.

3. വിറ്റാമിന്‍ സി

നാം നിസ്സാരമെന്നു കരുതുന്ന നാരങ്ങാ, ഓറഞ്ച്, എന്നിവ വിറ്റാമിന്‍ സി എന്ന ജീവകം കൊണ്ട് സമ്പന്നമാണ്. മധുരക്കിഴങ്ങ് , ബ്ലൂബെറി, പപ്പായ എന്നിവയില്‍ നിന്നും ആവശ്യമായ വിറ്റാമിന്‍ സി ശരീരത്തിന് ലഭിക്കുന്നു.

4. വിറ്റാമിന്‍ എ

വിറ്റാമിന്‍ എ സമൃദ്ധമായ ആപ്രിക്കോട്ട്, അവോക്കാഡോ എന്നിവ ഭക്ഷണക്രമത്തില്‍ ഭാഗമാക്കിയാല്‍ തലമുടി സമൃദ്ധമായി വളരും എന്ന് മാത്രമല്ല, മുടി പിളരുക, പൊട്ടി പോകുക, കരുത്തു കുറയുക തുടങ്ങിയ പ്രശനങ്ങള്‍ക്കുള്ള പരിഹാരമാകുകയും ചെയ്യുന്നു.

5. ഇരുമ്പ്

മുടിയുടെ വളര്‍ച്ചയ്ക്കും കരുത്തിനും അത്യന്താപേക്ഷിതമാണ് ഇരുമ്പ്. ഇലക്കറികള്‍ ശീലമാക്കുക എന്നതാണ് ഇതിന്റെ പ്രധാന മാര്‍ഗം. അതിനൊപ്പം ബ്രോക്കോളി, സോയാബീന്‍, ബീറ്റ്റൂട്ട് , ആപ്പിള്‍ എന്നിവ കൂടി കഴിക്കുക.