ബ്ലാസ്‌റ്റേഴ്‌സ് ഡല്‍ഹിയിയുടെ നെഞ്ചിലേക്ക് തൊടുത്ത കിടുക്കന്‍ ഗോളുകള്‍

നിര്‍ണായക മത്സരത്തില്‍ കേരളത്തിന് മിന്നും ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഡല്‍ഹി ഡൈനാമോസിനെ കേരള ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. ദീപേന്ദ്ര നേഗി, ഇയാന്‍ ഹ്യൂം എന്നിവരുടെ ഗോളുകളിലാണ് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയ താണ്ഡവം. ഇതോടെ കേരളം പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.

47 -ാം മിനിറ്റലായിരുന്നു കേരളത്തിന്റെ ആദ്യ ഗോള്‍. പകരക്കാരനായിറങ്ങിയ ദീപേന്ദ്ര നേഗിയാണ് ആദ്യം ഗോള്‍ നേടിയത്. 75-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു രണ്ടാം ഗോള്‍. ദീപേന്ദ്ര നേഗിയെ ഫൗള്‍ ചെയ്തു വീഴ്ത്തിയതിനാണ് കേരളത്തിന് അനുകൂലമായി വിസില്‍ മുഴങ്ങിയത്. ഹ്യൂം മനോഹരമായി ആ പെനാലിറ്റി ഗോളാക്കുകയും ചെയ്തു.

മഞ്ഞപ്പട കലിപ്പ് തീര്‍ത്ത രണ്ട് ഗോളുകള്‍