ഇങ്ങനെയും രക്ഷാപ്രവര്‍ത്തനമോ! തീപിടിച്ച കെട്ടിടത്തില്‍ നിന്നും കുട്ടിയെ രക്ഷിക്കുന്ന വീഡിയോ വൈറൽ...

തീപിടിച്ച ബഹുനിലകെട്ടിടത്തില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കുന്ന സുരക്ഷാ ജീവനക്കാരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങളായി നില്‍ക്കുന്നത്. ജോര്‍ജിയയിലെ ഡെക്കാറ്റര്‍ നഗരത്തില്‍ തീപിടുത്തമുണ്ടായ കെട്ടിടത്തിലെ മൂന്നാം നിലയില്‍ നിന്നും അതിസാഹസികമായി കുട്ടിയെ രക്ഷിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ജനുവരി മൂന്നാം തിയതിയാണ് സംഭവം നടന്നത്. കെട്ടിടത്തിനുള്ളില്‍ നിന്നും പുറത്തെത്തിക്കുന്ന കുട്ടിയെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴെ നില്‍ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈകളിലെക്ക് ഇട്ടു നല്‍കുന്നതാണ് ദൃശ്യത്തിലുള്ളത്. അഗ്നിശമനാ ഉദ്യോഗസ്ഥന്‍ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ദൃശ്യങ്ങള്‍ ഇതിനോടകം നാലു ലക്ഷത്തിനുമേല്‍ ആള്‍ക്കാര്‍ കണ്ടു കഴിഞ്ഞു.

Read more

https://www.facebook.com/1387262248253325/videos/1881759408803604/