ഒമാനിലും സ്വദേശിവത്കരണം കര്‍ശനമാക്കുന്നു

ഒമാനിലും സ്വദേശിവത്കരണം കര്‍ശനമാക്കുന്നു. കൂടുതല്‍ സ്വദേശിക്കള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടിയാണ് രാജ്യം സ്വീകരിക്കുന്നത്. 25,000 തൊഴിലവസരം സ്വദേശികള്‍ക്കു വേണ്ടി സൃഷ്ടിക്കാനാണ് മന്ത്രിസഭാ കൗണ്‍സിലിന്റെ തീരുമാനം.

ഇതിനു വേണ്ടിയുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി സ്വകാര്യ സ്ഥാപനങ്ങളും, വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടപടി സ്വീകരിക്കും. 6217 സ്വദേശികള്‍ക്കാണ് കഴിഞ്ഞ ഡിസംബര്‍ മൂന്നു മുതല്‍ ജനുവരി ഒമ്പതു വരെ രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചത്.

നേരെത്ത സൗദിയിലും സ്വദേശിവത്കരണം നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്ത് നിന്നും നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമായിരുന്നു.