ദുബായില്‍ മലയാളിയെ കാണാതായി, കണ്ടെത്തിയത് വാട്‌സ്ആപ്പിന്റെ സഹായത്തോടെ

ദുബായില്‍ കാണാതായ മലയാളിയെ സാമൂഹിക മാധ്യമത്തിന്റെ സഹായത്തോടെ ബന്ധുക്കളിലേക്ക് തിരിച്ചെത്തിച്ചിരിക്കുകയാണ് മലയാളിയായ ഉമര്‍ അല്‍ ഫറൂഖ്. ദുബായില്‍ ജോലിക്കെത്തിയ കാസര്‍ഗോട്കാരനായ യുവാവ് വിഷാദത്തിനടിപ്പെട്ട് തകര്‍ന്ന അവസ്ഥയിലായിരുന്നു. വാട്‌സ് ആപ്പിലൂടെ യുവാവിന്റെ ഫോട്ടോ കൈമാറിയാണ് ആളെ തിരിച്ചത്.

ഉമര്‍ ഖാലിദ് പറയുന്നതിങ്ങനെ…

ആകെ മുഷിഞ്ഞ വസ്ത്രം ധരിച്ച് യുവാവ് അല്‍ ബര്‍ഷയിലെ ഒരു പാര്‍ക്കില്‍ തളര്‍ന്നു ഉറങ്ങുകയായിരുന്നു. പാര്‍ക്കിലെ സുരക്ഷ ജീവനക്കാരനാണ് യുവാവിനെ ഫറൂഖിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. യുവാവ് ആദ്യം സംസാരിക്കാന്‍ മടിച്ചെങ്കിലും പിന്നീട് തനിക്ക് ആരുമില്ലെന്ന് പറഞ്ഞു. ഭക്ഷണം വേണോയെന്ന് ചോദിച്ചപ്പോള്‍ യുവാവ് മറുപടി പറഞ്ഞില്ല. ഭക്ഷണം നല്‍കിയപ്പോള്‍ കഴിച്ചു. ഫറൂഖ് യുവാവിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖം മറച്ചു പിടിച്ചു. പിന്നെ ഒരു വിധം ഒരു വീഡിയോ എടുത്ത് ഫറൂഖ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തു.

Read more

വീഡിയോ വൈറലായതോടെ യുവാവിന്റെ സുഹൃത്തുക്കളിലൊരാള്‍ വിളിച്ചു. യുവാവ് കാസര്‍ഗോഡ്കാരനും ദുബായില്‍ ജോലിക്കെത്തിയതുമാണെന്ന് സുഹൃത്ത് പറഞ്ഞു. ആറു മാസം മുന്‍പ് യുവാവിന്റെ അച്ഛന്‍ മരിച്ചു പോയി. അച്ഛനുമായി അടുത്ത ബന്ധമുണ്ടായിരുന്ന യുവാവിന് ഇത് മനോവിഷമമുണ്ടാക്കിയിരുന്നു. അച്ഛന്റെ സംസ്‌കാരചടങ്ങിനെത്തിയപ്പോള്‍ യുവാവ് വിഷാദത്തിലായിരുന്നെന്നും സുഹൃത്ത് പറഞ്ഞു. വാട്‌സ് ആപ്പിലെ വീഡിയോ കണ്ടാണ് യുവാവിന്റെ സുഹൃത്ത് ആളെ തിരിച്ചറിഞ്ഞത്. ബന്ധുക്കള്‍ക്ക് യുവാവിനെ തിരിച്ച് തന്നതിന് സുഹൃത്ത് നന്ദി പറഞ്ഞു.