ഗള്‍ഫില്‍ കോവിഡ് മരണം 307; മുപ്പതിലേറെ പേര്‍ മലയാളികള്‍

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 307 ആയി ഉയര്‍ന്നു. യു.എ.ഇയില്‍ മാത്രം 9 പേരാണ് ഇന്നലെ മരിച്ചത്. സൗദിയില്‍ 157 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. അതോടൊപ്പം ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം 54,000 കവിഞ്ഞു. അതേ സമയം ഇതിനകം ഒമ്പതിനായിരത്തിലേറെ പേര്‍ക്ക് രോഗം സുഖപ്പെട്ടു.

സൗദിയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്, 1325 പേര്‍ക്ക്. യു.എ.ഇയില്‍ 549- ഉം ഖത്തറില്‍ 643- ഉം കുവൈത്തില്‍ 300- ഉം ഒമാനില്‍ 143- ഉം ബഹ്‌റൈനില്‍ 58- ഉം പേര്‍ക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം മുപ്പത് പിന്നിട്ടു. അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകന്‍ പി.കെ കരീം ഹാജി അടക്കം മൂന്ന് പേരാണ് ഇന്നലെ യു.എ.ഇയില്‍ മരിച്ചത്.

Read more

യു.എ.ഇക്കു പിന്നാലെ ഒമാനിലും കൂടുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. കുവൈത്തിലും ഖത്തറിലും നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവില്ല.