കേരളാ പൊറോട്ട വീട്ടില്‍ തന്നെ പെട്ടെന്നുണ്ടാക്കാം, ഈ ഉപകരണം ഉപയോഗിച്ചാല്‍ മതി

പൊറോട്ട കഴിച്ചിട്ടില്ലാത്ത മലയാളി കാണില്ല. ഒട്ടുമിക്ക മലയാളികളുടെയും, പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ഡെയ്‌ലി ഡയറ്റിന്റെ ഭാഗമായിരിക്കുമിത്. മൈദ കൊണ്ടുണ്ടാക്കുന്ന ഭക്ഷണം ഹാനികരമാണെന്ന അഭിപ്രായങ്ങള്‍ ശക്തമാണെങ്കിലും കൂടുതല്‍ നേരം വിശക്കാതിരിക്കാന്‍, ബജറ്റ് ഫ്രണ്ട്‌ലിയായി കഴിക്കാന്‍ പറ്റുന്നതാണ് പൊറോട്ട.

എല്ലാവര്‍ക്കും പൊറോട്ട കഴിക്കാന്‍ ഇഷ്ടമാണെങ്കിലും ഇത് വീട്ടിലുണ്ടാക്കുക എന്നത് മല്ല്പണിയാണ്. മെനക്കെടാമെന്ന് വെച്ചാലും ഹോട്ടലുകാര്‍ ഉണ്ടാക്കുന്നത് പോലെ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടുമാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ വീട്ട് അടുക്കളകള്‍ക്ക് പുറത്താണ് പൊറോട്ടയുടെ സ്ഥാനം.

ഇതിനൊരു ശാശ്വതപരിഹാരമാണ് സേവനാഴി എന്ന ഉപകരണം. ഇത് ഉപയോഗിച്ചാല്‍ വീട്ടില്‍ തന്നെ പൊറോട്ട അനായാസമായി ഉണ്ടാക്കാം. സേവനാഴി കൊണ്ട് എങ്ങനെ പൊറോട്ട ഉണ്ടാക്കാമെന്ന് കാണിക്കുന്ന വീഡിയോ ആണിത്. മിയാ കിച്ചന്‍ എന്ന യൂട്യൂബ് ചാനലാണ് ഈ വീഡിയോ നിര്‍മ്മിച്ച് അപ്ലോഡ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വീഡിയോ കാണാം.