സുഷമയും ജെയ്റ്റ്‌ലിയും: ബി.ജെ.പിക്ക് നഷ്ടമായത് രണ്ട് ജനകീയമുഖങ്ങളെ

രണ്ട് നേതാക്കളുടെ അപ്രതീക്ഷിത മരണങ്ങളിലൂടെ ബി.ജെ.പിക്ക് നഷ്ടമായത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ട് സൗമ്യ മുഖങ്ങളെക്കൂടിയാണ്. ബി.ജെ.പി ഉയര്‍ത്തുന്ന തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്ക് അതീതമായി സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ചിരുന്നവരായിരുന്നു സുഷമ സ്വരാജും ഏറെക്കുറെ അരുണ്‍ ജെയ്റ്റ്‌ലിയും. ആര്‍എസ്എസിലൂടെ കടന്നു വന്നവരായിരുന്നു ബിജെപിയിലെ ഭൂരിപക്ഷം നേതാക്കളെങ്കിലും എബിവിപിയിലൂടെ വന്ന് പാര്‍ട്ടിയുടെ മുന്‍നിരനേതാവായി...

അംബേദ്കറുടെ ആ പ്രവചനം ശരിയാവുമ്പോൾ രാഷ്ട്രീയവും ജുഡീഷ്യറിയും തമ്മിലുള്ള അകലം കുറയുന്നു

  രാജ്യത്തിൻറെ നാനാഭാഗങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ത്യാഗത്തിന്റെ ഫലമായിട്ടാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിയുമായി ബന്ധപ്പെട്ട അവസാനഘട്ട നടപടികളിൽ ഒന്നായിരുന്നു ഭരണഘടനാ അസംബ്ലി രൂപീകരണം. 1950 ജനുവരി 26 -ന് ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന ലഭിച്ചു. ഇന്ത്യയിൽ വരാനിരിക്കുന്ന ഓരോ തലമുറയും ഈ...

കശ്മീർ ജനതയുടെ സ്വാതന്ത്ര്യദിനങ്ങൾ

ശരത്ചന്ദ്ര ബോസ് ഇന്നേയ്ക്ക് പത്തു ദിവസം മുമ്പാണ് ഭരണഘടനയിലെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞതും, സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതും. രാജ്യമൊട്ടാകെ ഇന്ന് 73-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ...

ജനകോടികളുടെ വിശ്വസ്ത നിധി

അഡ്വ. ഹരീഷ് വാസുദേവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. തികച്ചും തെറ്റും അവാസ്തവവുമായ ഇത്തരം പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് അഭിപ്രായപ്പെടുന്നു, പ്രമുഖ സാമൂഹ്യ, പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍. നാലു തലങ്ങളില്‍ ആഡിറ്റ് ചെയ്യപ്പെടുന്ന ഈ ഫണ്ട് ചില കേസുകളെ തുടര്‍ന്ന് ഹൈക്കോടതിയുടെ...

ഇതാണോ ഡിസാസ്റ്റര്‍ റിപ്പോര്‍ട്ടിംഗ്?; ജനം ടി വി പ്രവര്‍ത്തകരെ, ഇത് മാധ്യമ പ്രവര്‍ത്തനമല്ല

ഡോ. സെബാസ്റ്റ്യന്‍ പോള്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതു കൊണ്ടാണ് കേരളത്തില്‍ തുടര്‍ച്ചയായി പ്രകൃതി കോപിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയാല്‍ വിദേശത്തു പോയി അദ്ദേഹം പുട്ടടിക്കുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളുണ്ട്. ഇവര്‍ക്ക് തീര്‍ച്ചയായും പിശാചിന്റെ മനസായിരിക്കും. ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ പിശാചുക്കള്‍ തന്നെയാണ്. ഒരു കാര്യം ഇവരെ ഓര്‍മ്മിപ്പിക്കുന്നു,...

യുദ്ധക്കൊതിയുടെ ഭീകരത വരച്ചു കാട്ടിയ ‘ഹിരോഷിമ’ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്

74 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ജപ്പാനിലെ ഹിരോഷിമയില്‍ മരണം താണ്ഡവ നൃത്തമാടിയത്. 1945 ഓഗസ്റ്റ് ആറ് തിങ്കളാഴ്ച രാവിലെ 8.15- നാണ് ജപ്പാനിലെ ഹോണ്‍ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയില്‍ അമേരിക്ക ലോകത്തെ ആദ്യത്തെ അണുബോംബ് ഇട്ടത്. അമേരിക്കയുടെ അണ്വായുധ നിര്‍മ്മാണ പദ്ധതിയായിരുന്ന മാന്‍ഹട്ടന്‍ പ്രൊജക്ടിന്റെ...

സ്വര്‍ണ്ണവില ഇനിയും കൂടുമോ?

സ്വര്‍ണ്ണത്തിന് വില ഉയരുന്നത് അല്പം ആശങ്കയോടെയാണ് നാം കാണുന്നത്. കാരണം, കേരളത്തില്‍ ചിങ്ങത്തില്‍ പുതിയ വിവാഹ സീസണ്‍ ആരംഭിക്കുകയാണ്. അതുകൊണ്ട് രക്ഷിതാക്കള്‍ ആകാംക്ഷയോടെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് : സ്വര്‍ണ്ണത്തിന്റെ വില ഇനിയും കൂടുമോ? ഈ വിഷയമാണ് ഫിനാന്‍ഷ്യല്‍ മാറ്റേഴ്സിന്റെ ഈ ലക്കത്തില്‍ പരിശോധിക്കുന്നത്.  

കര്‍ഷകരെ നിരാശയിലാഴ്ത്തി രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം ബജറ്റ്

ഡോ. ജോസ് ജോസഫ് കാര്‍ഷിക പ്രതിസന്ധിയുടെ പരിഹാരത്തിന് സമഗ്ര പദ്ധതികള്‍ പ്രതീക്ഷിച്ച കര്‍ഷകര്‍ക്ക് നിരാശ പകരുന്നതാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം ബജറ്റ്. കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിപ്പിക്കുന്നതിനോ കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനം പകരുന്നതിനോ വന്‍ പദ്ധതികളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം മോദി...

കര്‍ഷകരെ നക്കിക്കൊല്ലാന്‍ ‘റൗണ്ടപ്പ്’: മാരകവിഷമുള്ള കളനാശിനി സജീവമാക്കാന്‍ കൃഷിക്കാരെ അണിനിരത്തി ബഹുരാഷ്ട്ര കമ്പനി

ലോകത്തും ഇന്ത്യയിലും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കളനാശിനിയാണ് റൗണ്ടപ്പ്. ബഹുരാഷ്ട്ര കുത്തകയായ ബെയറിന്റെ സബ്‌സിയഡറിയായ മൊണ്‍സാന്റോ കമ്പനിയ്ക്ക് പേറ്റന്റ് അവകാശമുള്ള റൗണ്ടപ്പിന്റെ മാരകഫലങ്ങളെ കുറിച്ച് ഇന്ത്യയിലെയും കേരളത്തിലെയും ജനങ്ങള്‍ തെല്ലും ബോധവാന്മാരല്ല എന്നതാണ് വസ്തുത. ഇതില്‍ അടങ്ങിയിരിക്കുന്ന ഗ്ലൈഫോസേറ്റ് എന്ന രാസവസ്തു നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമ എന്ന രക്താര്‍ബുദത്തിന്...

മതമൗലിക – വര്‍ഗീയവാദികളുടെ കണ്ണിലെ കരട്, മാപ്പു പറയിപ്പിച്ചപ്പോള്‍ തോറ്റത് ഓരോ ഇന്ത്യക്കാരനുമാണ്‌

നിജി രാജീവ്‌ ഇന്ത്യന്‍ സാഹിത്യ നഭസില്‍ തിളങ്ങി നിന്ന വലിയ നക്ഷത്രമായിരുന്നു ഗിരീഷ് കര്‍ണാട്. വിശേഷണങ്ങളും വിശേഷ്യങ്ങളും ഏറെയുള്ളപ്പോഴും മതമൗലികവാദികളുടെയും വര്‍ഗീയ ശക്തികളുടേയും കണ്ണിലെ കരടായിരുന്നു ഗിരീഷ് കര്‍ണാട്. വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടാന്‍ തന്റെ എഴുത്തുകളെ പരമാവധി ഉപയോഗിക്കുമ്പോഴും ഒരിക്കല്‍ പോലും ഭയം അദ്ദേഹത്തെ തൊട്ടു തീണ്ടിയിരുന്നില്ല. സാമുദായിക ജീര്‍ണതയ്ക്കും...