ജനകോടികളുടെ വിശ്വസ്ത നിധി

അഡ്വ. ഹരീഷ് വാസുദേവന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. തികച്ചും തെറ്റും അവാസ്തവവുമായ ഇത്തരം പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് അഭിപ്രായപ്പെടുന്നു, പ്രമുഖ സാമൂഹ്യ, പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍.

നാലു തലങ്ങളില്‍ ആഡിറ്റ് ചെയ്യപ്പെടുന്ന ഈ ഫണ്ട് ചില കേസുകളെ തുടര്‍ന്ന് ഹൈക്കോടതിയുടെ കര്‍ശന നിരീക്ഷണത്തിനും വിധേയമാണ്. മാത്രവുമല്ല, പത്തു രൂപ അടച്ച് വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചാല്‍ ഇതിന്റെ ചെലവഴിക്കല്‍ രീതികള്‍ അറിയാന്‍ കഴിയും. അതുകൊണ്ട് സ്വകാര്യ സ്ഥാപനങ്ങളുടെ ഫണ്ടുകളെക്കാള്‍ എന്തുകൊണ്ടും വിശ്വസിക്കാവുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെ കുറിച്ചുള്ള പ്രചാരണം തെറ്റിദ്ധാരണ പരത്താനുള്ള തല്‍പര കക്ഷികളുടെ ശ്രമം മാത്രമാണെന്ന് ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെടുന്നു.