മല്ലേശ്വരിയുടെ പിന്‍ഗാമി; കുഞ്ചുറാണിയുടെ ആരാധിക

വനിതകളുടെ ഭാരോദ്വഹനത്തിലൂടെ ട്യോകോയിലെ ഇന്ത്യന്‍ മെഡല്‍പ്പട്ടികയില്‍ ആദ്യ നേട്ടമെഴുതിയ മീരാഭായി ചാനുവിന്റെ വിജയം റിയോ ഒളിംപിക്സിലെ തിരിച്ചടിയുടെ നോവുണക്കുന്നതായി. റിയോയിലും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുടെ അമരത്തുണ്ടായി രുന്നു മണിപ്പൂരിന്റെ മുത്തായ ചാനു. എന്നാല്‍ ഒളിംപിക് വേദിയിലെ അത്തവണത്തെ മത്സരത്തില്‍ ചാനു പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല. 2016 റിയോ ഒളിംപിക്സിനുള്ള ട്രയല്‍സില്‍ തന്റെ...

അഭിമാനമുയര്‍ത്തി ചാനു; ടോക്യോയില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍

ടോക്യോ ഒളിംപിക്‌സിന്റെ ആദ്യ ദിനം തന്നെ ഇന്ത്യക്ക് മെഡല്‍ നേട്ടം. വനിതകളുടെ വെയ്റ്റ്‌ലിഫ്റ്റിംഗ് 49 കിലോഗ്രാം വിഭാഗത്തില്‍ മീരാഭായി ചാനു ഇന്ത്യക്കായി വെള്ളി നേടി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി ആകെ 202 കിലോ ഗ്രാം ഭാരമുയര്‍ത്തിയാണ് ചാനു രജതപ്പതക്കം കൊയ്തത്. ചൈനയുടെ സിഹുയ് ഹോ (210കിലോഗ്രാം)...

ഉന്നംതെറ്റി ഇന്ത്യ; ദീപികയും പ്രവിനും വീണു

ഒളിംപിക്സില്‍ എല്ലാകാലത്തും മോഹിപ്പിച്ചശേഷം കൈവിടുന്ന ഇനമാണ് ഇന്ത്യയെ സംബന്ധിച്ച് അമ്പെയ്ത്ത്. ടോക്യോയിലും ആ പാതയിലേക്കാണ് നീങ്ങുന്നതെന്ന് സൂചിപ്പിച്ച് ആദ്യ ദിനം തന്നെ ഇന്ത്യന്‍ താരങ്ങള്‍ നിറംമങ്ങി. മിക്സഡ് ഡബിള്‍സില്‍ ദീപിക കുമാരിയും പ്രവിന്‍ ജാദവും ചേര്‍ന്ന സഖ്യം ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ദക്ഷിണ കൊറിയയുടെ ആന്‍ സാന്‍- കിം...

ടേബിള്‍ ടെന്നീസില്‍ നിരാശ; ശരത്-മനിക സഖ്യം പുറത്ത്

ടോക്കിയോ ഒളിമ്പിക്സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് നിരാശയോടെ തുടക്കം. മിക്സഡ് ഡബിള്‍സില്‍ ശരത് കമല്‍- മനിക ബത്ര സഖ്യം പുറത്തായി. പ്രീ-ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയിയുടെ യുന്‍ ലിന്‍- ചിങ് ചെങ് സഖ്യത്തോടാണ് ഇന്ത്യന്‍ കൂട്ടുകെട്ട് കീഴടങ്ങിയത്. എതിരില്ലാത്ത നാല് ഗെയിമുകള്‍ക്കായിരുന്നു ചൈനീസ് തായ്പേയ് ടീമിന്റെ ജയം, സ്‌കോര്‍:...

ടോക്കിയോ ഒളിമ്പിക്‌സ്: ഹോക്കിയില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യയുടെ തുടക്കം

ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പൂള്‍ എ യിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്ക് കീഴടക്കി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് തുടര്‍ച്ചയായി മൂന്നു ഗോളുകള്‍ നേടി ഇന്ത്യ ജയം പിടിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍പ്രീത് സിംഗ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിംഗ്...

ടോക്യോ ഉണർന്നു, ഒളിമ്പിക്സിന് തിരി തെളിഞ്ഞു; ഇന്ത്യൻ പതാകയേന്തി മൻപ്രീതും മേരി കോമും

ടോക്യോ ഒളിമ്പിക്സിന് തിരി തെളിഞ്ഞു. വിവിധ രാജ്യങ്ങളുടെ മാർച്ച് പാസ്റ്റ് ആരംഭിച്ചു. ബോക്സിം​ഗ് താരം എം.സി. മേരി കോമും ഹോക്കി ടീം നായകൻ മൻപ്രീത് സിം​ഗും മാർച്ച് പാസ്റ്റിന് നേതൃത്വം വഹിച്ചു. ഒളിംപിക്സിന്റെ ജൻമനാടായ ​ഗ്രീസ് ആണ് മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് 4.30ഓടെയാണ് ചടങ്ങുകൾ...

മെസിയോ ക്രിസ്റ്റ്യാനോയോ?, സിന്ധുവിന്റെ മറുപടി ഇങ്ങനെ

സമകാലിക ഫുട്‌ബോളിലെ ഇതിഹാസങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. കിരീട വിജയങ്ങളിലൂടെയും റെക്കോഡുകളിലൂടെയും പുരസ്‌കാരങ്ങളിലൂടെയും ഇരുവരും പരസ്പ്പരം മത്സരിക്കുന്നു. ആരാണ് കേമന്‍ എന്ന ചോദ്യത്തിന് കളി വിദഗ്ധര്‍ക്കുപോലും വ്യക്തമായ ഉത്തരമില്ല. എന്നാല്‍ ബാഡ്മിന്റണിലെ ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി. സിന്ധുവിന് ഇക്കാര്യത്തില്‍ ഉറച്ച നിലപാടുണ്ട്....

ടോക്കിയോ ഒളിമ്പിക്‌സ്: ഭവനരഹിതരെ ഒഴിപ്പിച്ച് നഗരം ‘വൃത്തിയാക്കി’ ജപ്പാന്‍

ടോക്കിയോ ഒളിമ്പിക്‌സിന് ഇന്ന് അരങ്ങുണരുമ്പോള്‍ മറുതലക്കല്‍ പ്രതിഷേധം അലയടിക്കുന്നു. കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഒളിമ്പിക്‌സ് നടത്തുന്നത് നല്ലതല്ലയെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അതോടൊപ്പം വീടില്ലാത്ത പാവപ്പെട്ട ജനങ്ങളെ തലസ്ഥാനത്തു നിന്ന് ഒഴിപ്പിച്ചും ജപ്പാന്‍ സര്‍ക്കാര്‍ പൊല്ലാപ്പിലായിരിക്കുകയാണ്. ഒളിമ്പിക് കായിക മാമാങ്കത്തിന്റെ മനോഹാരിതയ്ക്ക് കോട്ടം തട്ടാതിരിക്കാനാണ് വീടില്ലാത്ത പാവപ്പെട്ട ജനങ്ങളെയും...

മുലകുടി മാറാത്ത കൈക്കുഞ്ഞിനെ കൂടെക്കൂട്ടാനാവില്ല; നൊമ്പരം അറിയിച്ച് വനിതാ നീന്തല്‍ താരം- വീഡിയോ

ടോക്കിയോ ഒളിമ്പിക്‌സ് വനിതാ നീന്തലില്‍ സ്പെയ്നിനെ പ്രതിനിധീകരിക്കുന്ന താരമാണ് ഒന കാര്‍ബോണെല്‍. കായിക രംഗത്തെ ഏറ്റവും മഹത്തരമായ വേദിയില്‍ മാറ്റുരയ്ക്കാന്‍ അവസരം ലഭിക്കുമ്പോഴും ഒരു സങ്കടം താരത്തെ അലട്ടുന്നു, മുലകുടി മാറാത്ത തന്റെ മകനെ ടോക്കിയിലേക്ക് ഒപ്പംകൂട്ടാനായില്ലെന്നതാണത്. തന്റെ സങ്കടം പങ്കുവയ്ക്കുന്ന വീഡിയോയും കാര്‍ബോണെല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്...

ബെഡിലെ ‘ട്രിക്ക്’ സെക്സ് തടയാനുള്ളതല്ല, കട്ടിലുകള്‍ക്ക് ബലക്കുറവില്ലെന്ന് തെളിയിച്ച് ഒളിമ്പിക്സ് സംഘാടകര്‍

ടോക്കിയോ ഒളിമ്പിക് വില്ലേജിലെ അത്ലറ്റുകള്‍ക്ക് നല്‍കിയ കട്ടിലുകള്‍ ബലം കുറഞ്ഞതാണെന്നും സെക്സ് തടയാന്‍ ഉദ്ദേശിച്ചുള്ളതാണെന്നുമുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഒളിമ്പിക്സ് സംഘാടകര്‍. അത്ലറ്റുകള്‍ക്ക് നല്‍കിയ കട്ടിലുകള്‍ ഉറപ്പുള്ളതാണെന്നും ലൈംഗിക ബന്ധം തടയാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി. ഒളിംപിക് വില്ലേജിലെ ബെഡ്ഡുകളുടെ ഉറപ്പ് വ്യക്തമാക്കാന്‍ ഐറിഷ് ജിംനാസ്റ്റ് റൈസ് മക്ക്ലെനാഗന്‍...