വനിതാ കായിക താരങ്ങളുടെ ശാക്തീകരണം; കൈകോർത്ത് കൊക്ക-കോളയും അഞ്ജു ബോബി സ്‌പോര്‍ട്‌സ് ഫൗണ്ടേഷനും

വനിതാ കായിക താരങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കൊക്ക-കോള ഇന്ത്യയും അഞ്ജു ബോബി സ്‌പോർട്‌സ് ഫൗണ്ടേഷനും 3 വർഷത്തെ പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതിലൂടെ, ലോകോത്തര പരിശീലന സൗകര്യങ്ങൾ, ഉയർന്ന നിലവാരമുള്ള ട്രാക്ക് ആൻഡ് ഫീൽഡ് ഉപകരണങ്ങൾ, ജിം ഉപകരണങ്ങൾ എന്നിവ നൽകി കൊക്ക-കോള അഞ്ജു ബോബി സ്‌പോർട്‌സ് ഫൗണ്ടേഷനെ പിന്തുണയ്ക്കും.

ഒളിമ്പിക് ചാമ്പ്യൻ അഞ്ജു ബോബി ജോർജ്ജിന്റെ നേതൃത്വത്തിലുള്ള ഈ ഫൗണ്ടേഷൻ അടുത്ത തലമുറയിലെ വനിതാ കായിക താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ജൂനിയർ നാഷണൽ ലോങ്ങ് ജംപ് ചാമ്പ്യൻ ഷൈലി സിങ്ങും ഫൗണ്ടേഷന്റെ ഭാഗമാണ്. കൊക്ക-കോള ഇന്ത്യയുടെ #ഷീദിഡിഫറൻസ് എന്ന കാമ്പയിനുമായി സഹകരിച്ചാണ് ഈ പങ്കാളിത്തം നടപ്പാക്കുന്നത്.

4 ഷിപ്പിംഗ് കണ്ടെയ്‌നറുകളെ ഫിസിയോതെറാപ്പി മുറിയും സ്‌റ്റോറേജ് സൗകര്യവും പാൻട്രിയും റസ്റ്റ് റൂമുമാക്കി മാറ്റിയിട്ടുണ്ട്. ഇതിനുപുറമേ, അത്യാധുനിക ജിം ഉപകരണങ്ങൾ ലഭ്യമാക്കുകയും മഴവെള്ള സംഭരണിയോടു കൂടിയ വളരെ വിശാലമായ ഒരു പരിശീലന ഗ്രൗണ്ട് രുപപ്പെടുത്തി എടുക്കുകയും ചെയ്തിട്ടുണ്ട് കമ്പനി. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനു പുറമേ, അക്കാദമിയുടെ 3 വർഷത്തെ പാട്ടവാടകയും കൊക്ക-കോള ഏറ്റെടുത്തിട്ടുണ്ട്.