ഇനി വയ്യ അവഗണന, കേരളം വിടാനൊരുങ്ങി കായിക താരങ്ങൾ; കായിക രംഗത്ത് നടക്കുന്നത് വിചിത്രമായ രീതികൾ

ഇത്രയൊക്കെ ചെയ്തില്ലേ, എന്നിട്ടും ഞങ്ങളോട് എന്തിനാണ് ഈ അവഗണന. മടുത്തു ! കേരളത്തിലെ കായിക താരങ്ങൾ ഒന്നടങ്കം തങ്ങൾ നേരിട്ട അവഗണക്കും അപമാനത്തിനും എതിരെ പൊട്ടിത്തെറിച്ച് രംഗത്ത് എത്തി പറഞ്ഞ വാചകങ്ങളാണ് ഇതെല്ലം. കേരളത്തിനായി പല ടൂര്ണമെന്റുകളിലും മികവുറ്റ പ്രകടനം നടത്തി അഭിമാനം പിടിച്ചുയർത്തിയ താരങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച പാരിതോഷികമോ ജോലിയോ ഒന്നും ഈ കാലയളവിൽ ലഭിച്ചിട്ടില്ല. പ്രമുഖരായ പല താരങ്ങളും അവഗണയിൽ മടുത്തു എന്നും ഇനി കേരളത്തിനായി മത്സരിക്കാൻ ഇല്ലെന്നും പറയുമ്പോൾ എന്ത് മറുപടിയാണ് സർക്കാരിന് ഇവരോട് പറയാൻ ഉള്ളതെന്ന് വ്യക്തമല്ല.

ഏഷ്യൻ ഗെയിംസിലും, കോമൺവെൽത്ത് ഗെയിംസിലുമൊക്കെ വിജയിക്കുന്നവർക്ക് മറ്റ് സർക്കാരുകൾ സമ്മങ്ങൾ വാരി കോരി കൊടുക്കുമ്പോൾ കേരളത്തിലാകെ നടക്കുന്നത് പ്രഖ്യാപനങ്ങൾ മാത്രമാണ്. ജോലിയുടെ രൂപത്തിലോ, പ്രതിഫലമായിട്ടോ കേരളത്തിലെ താരങ്ങൾക്ക് കുറച്ചുകാലങ്ങളായി ഒന്നും ലഭിക്കുന്നില്ല. അതിനാൽ തന്നെ ഇനി സംസ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നില്ല എന്ന നിലപാടിലാണ് പല താരങ്ങളും. ബാഡ്മിന്റൻ താരം എച്ച്.എസ്.പ്രണോയ് ഈ കാലയളവിൽ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

എന്നാൽ അർഹിച്ച അംഗീകാരം കിട്ടിയിട്ടില്ല. അതിനാൽ തന്നെ ഇനി തമിഴ്‌നാടിന് വേണ്ടി ആയിരിക്കും താരം മത്സരിക്കുക. ‘മെഡൽ നേട്ടം കഴിഞ്ഞ് കേരള സർക്കാരിൽ നിന്ന് ആരും വിളിച്ചില്ല. പതിനേഴാം വയസ് മുതൽ കേരളത്തിനായി ഓടുന്ന താരമാണ് ഞാൻ. ഒപ്പം മെഡൽ നേടിയ മറ്റ് സംസ്ഥാനക്കാർക്ക് പാരിതോഷികം ലഭിച്ചുകഴിഞ്ഞു. എന്നാൽ കേരളത്തിലെ അവഗണന കാരണം താരങ്ങൾ സംസ്ഥാനം വിടാൻ നിർബന്ധിതർ ആകുന്ന സാഹചര്യമാണ് നിലവിലുള്ളത്’ ജിൻസൺ പറഞ്ഞു.

ഒരുപാട് ഒരുപാട് താരങ്ങൾ നിലവിൽ സമാപിച്ച ഏഷ്യൻ ഗെയിംസിന് ശേഷം ഇത്തരത്തിൽ തങ്ങൾക്ക് നേരിട്ട അവഗനയെക്കുറിച്ച് അഭിപ്രായങ്ങൾ പറഞ്ഞ് രംഗത്ത് എത്തുന്നുണ്ട്. എന്തായാലും കായിക മന്ത്രി ഉൾപ്പടെ ഉള്ളവർ കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കാതെ നിൽക്കുന്നതോടെ പല സൂപ്പർ താരങ്ങളും കേരളം വിടും. ഇത് വലിയ പ്രശ്നങ്ങൾ സംസ്ഥാനത്തിന് സൃഷ്ടിക്കും.