Kalyan Jewellers Ad

കോടികള്‍ ഒഴുകും, ഐ.പി.എല്‍ താരലേല തിയതി പ്രഖ്യാപിച്ചു

ഐപിഎല്‍ പുതിയ സീസണിനായുളള താരലേലം പ്രഖ്യാപിച്ചു. ഈ വര്‍ഷം ഡിസംബര്‍ 19-നാണ് ഐപിഎല്‍ താരലേലം നടക്കുക. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കൊല്‍ക്കത്തയിലാണ് ഇത്തവണ താരലേലം നടക്കുക. നേരത്തെ ഇത് ബംഗളൂരുവിലായിരുന്നു നടന്നിരുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐപിഎല്‍ ഗവേണിംഗ് ബോഡിയാണ് സ്ഥലവും തിയതിയും പ്രഖ്യാപിച്ചത്. ഇത്തവണ 85...

സഞ്ജുവിന് പ്രത്യേക പരിശീലനം, ആശങ്കയില്‍ ഇന്ത്യന്‍ ക്യാമ്പ്

രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്കായി മലയാളി താരം സഞ്ജു വി സാംസണ്‍ കളിക്കാന്‍ സാദ്ധ്യത. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി സഞ്ജു സാംസണ് കഴിഞ്ഞ ദിവസം ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ് പ്രത്യേക പരിശീലനം നല്‍കി. ഇതാണ് സഞ്ജുവിനെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നത്. അതെസമയം മത്സരം നടക്കുന്ന രാജ്‌കോട്ടില്‍...

കോഹ്ലിയ്ക്ക് ആശ്വാസം, രോഹിത്തിനെ ‘തള്ളി’ ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ ടീമിന് വ്യത്യസ്ത ക്യാപ്ടന്‍മാരെ വേണമെന്ന ആവശ്യം തള്ളി ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. ടി20 മത്സരങ്ങളില്‍ രോഹിത് ശര്‍മയെ സ്ഥിരം നായകനാക്കണമെന്ന ആവശ്യമാണ് ഗാംഗുലി തള്ളിയത്. പകല്‍- രാത്രി മത്സരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും ഗാംഗുലി പറഞ്ഞു. കോഹ്ലി തുടര്‍ച്ചയായി കളിക്കുന്നതു...

ലോക കപ്പ് വേദിയും മത്സരക്രമവും പ്രഖ്യാപിച്ചു, ബദ്ധവൈരികളുടെ പോരിന് കാത്തിരിക്കണം

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ടി20 ലോക കപ്പിന്റെ ഫിക്ചറുകള്‍ പുറത്ത്. 2020 ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ടി20 ലോക കപ്പ് നടക്കുക. 16 രാജ്യങ്ങളാണ് ലോക കപ്പില്‍ മാറ്റുരയ്ക്കുക. അയര്‍ലാന്‍ഡ്, ഒമാന്‍, നെതര്‍ലാന്‍ഡ്സ്, നമീബിയ, സ്‌കോട്ട്ലാന്‍ഡ്, പപ്പുവ ന്യു ഗിനിയ എന്നീ...

ഡല്‍ഹിയില്‍ കളിച്ചു, രണ്ട് ബംഗ്ലാ താരങ്ങളുടെ ആരോഗ്യം മോശമായി

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ ആദ്യ ടി20യില്‍ ബംഗ്ലാദേശ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നല്ലോ. ഏഴ് വിക്കറ്റിനാണ് ഇന്ത്യയെ ബംഗ്ലാദേശ് തകര്‍ത്തത്. എന്നാല്‍ മത്സരം നടന്ന ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം രണ്ട് ബംഗ്ലാ താരങ്ങളെ ബാധിച്ചതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ഇപ്പോള്‍ പുറത്തുവരുന്ന വിവര പ്രകാരം അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ബംഗ്ലാദേശ്...

നിര്‍ഭാഗ്യം വേട്ടയാടി, ടി20യില്‍ കിവീസിന്റെ ഇംഗ്ലീഷ് കുരുതി

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ന്യൂസിലന്‍ഡ്. 14 റണ്‍സിനാണ് ഇംഗ്ലണ്ടിനെ ന്യൂസിലന്‍ഡ് തകര്‍ത്തത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഗ്രാന്‍ഡ് ഹോമിന്റെ മികവിലായിരുന്നു ന്യൂസിലന്‍ഡിന്റെ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലന്‍ഡ് 2-1ന് മുന്നിലെത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറില്‍...

ഐ.പി.എല്ലില്‍ ക്രിക്കറ്റ് വിപ്ലവം, അടിമുടി മാറ്റം, ടീമില്‍ 15 പേര്‍

ഐപിഎല്ലില്‍ അടിമുടി മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ബിസിസിഐ. :ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം തുടങ്ങാനിരിക്കുന്ന ദ ഹണ്ട്രഡ് ക്രിക്കറ്റിന്റെ വെല്ലുവിളി മറികടക്കാനാണ് ഐപിഎല്‍ നിയമങ്ങളില്‍ വമ്പന്‍ പരിഷ്‌കാരത്തിന് ബിസിസിഐ ഒരുങ്ങുന്നത്. അടുത്ത ഐപിഎല്ലില്‍ ഓരോ ടീമിനും ഒരു കളിക്കാരനെ മത്സരത്തിന്റെ ഏത് ഘട്ടത്തിലും സബ്സ്റ്റിറ്റ്യൂട്ട് ആയി ഗ്രൗണ്ടിലിറക്കാനാവുന്ന രീതിയിലുള്ള പരിഷ്‌കാരമാണ് ബിസിസിഐ...

സഞ്ജുവിനും ഇന്ത്യയ്ക്കും കനത്ത തിരിച്ചടി, ബംഗ്ലാദേശിന് പൊട്ടിച്ചിരി

രാജ്കോട്ട്: ഇന്ത്യയില്‍ വെച്ച് ഇന്ത്യയ്‌ക്കെതിരെ ഒരു പരമ്പര സ്വന്തമാക്കാനാകുമോ? ബംഗ്ലാദേശ് സ്വപ്‌നത്തില്‍ പോലും കരുതാത്ത സാധ്യതയാണ് ആദ്യ ടി20 വിജയത്തോടെ ബംഗ്ലാദേശിനെ കാത്തിരിക്കുന്നത്. രാജ്കോട്ടില്‍ നടക്കുന്ന രണ്ടാം ടി20 നടക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നവംബര്‍ ഏഴിനാണ് മത്സരം നടക്കേണ്ടത്. കാലാവസ്ഥ പ്രവചനങ്ങളാണ് മത്സരം നടക്കാനുളള സാധ്യത...

മോശം ഫോമും മണ്ടത്തരങ്ങളും, നാണംകെട്ട് പന്ത്, കൈകഴുകി രോഹിത്ത്

ഇന്ത്യന്‍ ക്രിക്കറ്റില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍ഗാമിയായി ഇടംപിടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. എന്നാല്‍ തൊട്ടതെല്ലാം പിഴക്കുകയാണ് ഈ യുവതാരത്തിന്. നിരന്തരമായ മോശം ഫോമിന് പിന്നാലെ കഴിഞ്ഞ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തില്‍ ഡിആര്‍എസ് അബദ്ധങ്ങളുടെ ഘോഷയാത്രകൂടി നടത്തി റിഷഭ് പന്ത്. ഇതോടെ ആരാധകരെല്ലാം ഈ യുവതാരത്തിനെതിരെ...

സഞ്ജുവിനെ ഒഴിവാക്കാന്‍ രോഹിത്തിന്റെ ‘ഗുഢതന്ത്രം’, ആഞ്ഞടിച്ച് ക്രിക്കറ്റ് ലോകം

ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം കാത്തിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പ്ലേയിംഗ് ഇലവന്‍ കണ്ടപ്പോള്‍ മലയാളി ആരാധകരെല്ലാം തന്നെ നിരാശരായി. അവരുടെ സൂപ്പര്‍ താരം സഞ്ജു വി സാംസണെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതാണ് ആരാധകരെ നിരാശരാക്കിയത്. യുവതാരം ശിവം ദുബെയ്ക്ക് അരങ്ങേറാന്‍ രോഹിത്ത് ശര്‍മ്മ...