തോല്‍വിയില്‍ പാഠം പഠിച്ചു; ടീം ഇന്ത്യയില്‍ വമ്പന്‍ അഴിച്ചുപണി; ഗംഭീര തുടക്കം

റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ പരാജയപ്പെട്ടതിന്റെ പാഠം പഠിച്ച് അടിമുടി മാറ്റവുമായി ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യ നാലാം ഏകദിനത്തിന്. മൊഹാലിയില്‍ നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ പത്ത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും പോകാതെ 66 റണ്‍സ് എന്ന നിലയിലാണ്. 32 ബോളില്‍ നിന്ന് 27 റണ്‍സെടുത്ത് രോഹിത് ശര്‍മ്മയും...

ആര്‍മി ക്യാപ്പ്; ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത വിലക്ക്? പ്രതികാരത്തിന് ഒരുങ്ങി പാകിസ്ഥാന്‍

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആര്‍മി ക്യാപ് ധരിച്ചാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയത് . പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരോടുളള ആദരവിന്റെ സൂചകമായിട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ ആര്‍മി ക്യാപ് ധരിച്ചത്. എന്നാല്‍ ഈ സംഭവം പുതിയ വിവാദങ്ങളിലേക്ക് കൂടി വഴി തുറന്നിരിക്കുകയാണ്. ഇന്ത്യയുടെ നടപടിയ്‌ക്കെതിരെ ഐസിസിയ്ക്ക് പരാതി...

ധവാനേയും ഭുവിയേയും തരംതാഴ്ത്തി, റെയ്‌നയേയും യുവിയേയും പുറത്താക്കി

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) പുതിയ കരാര്‍ പട്ടികയില്‍ ഓപ്പണര്‍ ശിഖര്‍ ധവാനേയും ഭുവനേശ്വര്‍ കുമാറിനേയും തരംതാഴ്ത്തി. 7 കോടി വാര്‍ഷിക പ്രതിഫലമുള്ള എ പ്ലസ് വിഭാഗത്തില്‍ നിന്നാണ് ധവാനും ഭുവനേശ്വര്‍ കുമാറും പുറത്തായത്. സ്ഥിരതയില്ലാത്ത പ്രകടനമാണ് ഇരുവര്‍ക്കും തിരിച്ചടിയായത്. അതെസമയം മുന്‍ ഇന്ത്യന്‍ താരങ്ങളായ...

കോഹ്ലി ഒറ്റയ്ക്ക് മറികടന്നത് നാല് രാജ്യങ്ങളെ, അവിശ്വസനീയ റെക്കോഡ്

ഓസ്‌ട്രേലിയക്കെതിരെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിരാട് കോഹ്ലി സെഞ്ച്വറി നേടിയതോടെ ഇന്ത്യന്‍ നായകനെ തേടി അവിശ്വസനീയ റെക്കോഡ്. 2017 മുതല്‍ നേടിയ ഏകദിന സെഞ്ച്വറികളുടെ കാര്യത്തില്‍ 4 രാജ്യങ്ങളെയാണ് കോഹ്ലി ഒറ്റയ്ക്ക് മറികടന്നിരിക്കുന്നത്. 2017 മുതല്‍ ഇതുവരെ 15 സെഞ്ച്വറികളാണ് കോഹ്ലി നേടിയത്. ഈ കാലയളവില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്,...

മൂന്ന് മത്സരത്തിലും ഇന്ത്യയെ പിടികൂടി 48.2 ഓവര്‍, അമ്പരപ്പിക്കുന്ന യാദൃച്ഛികത

ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും ഇന്ത്യ ബാറ്റ് ചെയ്തത് 48.2 ഓവര്‍ മാത്രം. ഇതില്‍ ആദ്യ രണ്ട് മത്സരവും ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരം ഇന്ത്യ തോറ്റു. ക്രിക്കറ്റ് ലോകം മുഴുവന്‍ ഈ അവിശ്വസനീയമായ യാദൃച്ഛികത ചര്‍ച്ച ചെയ്യുകയാണ് ഇപ്പോള്‍. ഹൈദ്രാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍...

വിമര്‍ശകരേ വായടക്കൂ; ധോണി ബ്രില്ല്യന്‍സില്‍ ക്രിക്കറ്റ് ലോകത്ത് വീണ്ടും അമ്പരപ്പ്

വീണ്ടും തകര്‍പ്പന്‍ വിക്കറ്റ് കീപ്പിങ്ങിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി. ഇത്തവണ ഗ്ലെന്‍ മാക്സ്വെല്ലാണ് ജഡേജയുടെ തകര്‍പ്പന്‍ ത്രോയില്‍ ധോണി ബ്രില്ല്യന്‍സിന് മുമ്പില്‍ കീഴടങ്ങിയത്. മത്സരത്തില്‍ കുല്‍ദീപ് യാദവ് എറിഞ്ഞ 41 -ാം ഓവറിലെ അവസാന പന്തിലാണ് വിക്കറ്റ് പിറന്നത്. കുല്‍ദീപ്...

മുന്നറ്റം തകര്‍ന്ന് ഇന്ത്യ: പ്രതീക്ഷ ധോണി-കോഹ്ലി മാജിക്കില്‍

റാഞ്ചിയില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ 314 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി. ഉസ്മാന്‍ ഖ്വാജയുടെയും ആരോണ്‍ ഫിഞ്ചിന്റെയും സൂപ്പര്‍ ബാറ്റിങ്ങില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ ഓസ്‌ട്രേലിയയ്‌ക്കെതിരേ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായി. പത്ത് ബോളില്‍...

ആളിക്കത്തിയ ഓസ്‌ട്രേലിയന്‍ തീ കുല്‍ദീപ് കാറ്റില്‍ അമര്‍ത്തി ടീം ഇന്ത്യ: ഇന്ത്യ വിജയലക്ഷ്യം കുറിച്ചു

ആദ്യ രണ്ട് ഏകദിനത്തിലും പരാജയപ്പെട്ടതോടെ മൂന്നാം മത്സരത്തില്‍ കടുത്ത വാശിയിലിറങ്ങിയ ഓസ്‌ട്രേലിയയെ വരച്ച വരയില്‍ നിര്‍ത്തി കോഹ്ലിപ്പട. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയുടെ ബാറ്റിംഗ് വിസ്‌ഫോടനത്തെ ശക്തമായി കീഴടക്കിയ ഇന്ത്യ വിജയലക്ഷ്യം കുറിച്ചു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സാണ് ഓസ്‌ട്രേലിയുയടെ സമ്പാദ്യം. ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായ ക്യാപ്റ്റന്‍ ആരോണ്‍...

പൊരിഞ്ഞ ‘തല്ലില്‍’ പുളഞ്ഞ് ഇന്ത്യന്‍ ബോളര്‍മാര്‍: ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്

ഇന്ത്യയ്‌ക്കെതിരായ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ ഉഗ്രന്‍ പ്രകടനം കാഴ്ചവെയ്ക്കുന്നു. റാഞ്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി ഓസ്‌ട്രേലിയ കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുന്നു. അവസാനം വിവരം ലഭിക്കുമ്പോള്‍ 39 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് 239 എന്ന ശക്തമായ നിലയിലാണ് ഓസ്‌ട്രേലിയ....

സൂപ്പര്‍ താരത്തെ പുറത്താക്കി ലോക കപ്പ് ടീം, അമ്പരപ്പിച്ച് ബിന്നി

ലോകകപ്പിനുളള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നി. ഓപ്പണര്‍ ശിഖര്‍ ധവാനെ ഒഴിവാക്കിയാണ് ബിന്നി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. ധവാന് പകരം രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലുമാണ് റോജര്‍ ബിന്നിയുടെ ലോകകപ്പ് ടീമിലെ ഓപ്പണര്‍മാര്‍. മൂന്നാം ഓപ്പണര്‍ സ്ഥാനത്തേക്ക് പോലും ധവാനെ മുന്‍...