മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം അവസാന സെഷനില്‍ ഇംഗ്ലണ്ടിന്റെ ഓപ്പണർ സാക്ക് ക്രോളി സ്റ്റമ്പുകൾക്ക് മുമ്പ് ഇംഗ്ലണ്ട് ഒരു ഓവർ മാത്രം കളിച്ചുവെന്ന് ഉറപ്പാക്കാൻ മത്സരം വൈകിപ്പിക്കാനുള്ള തന്ത്രം ഉപയോഗിച്ചു. എന്നാൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യക്കാർക്ക് അത് രസിച്ചില്ല. പിന്നാലെ ഇന്ത്യൻ ഫീൽഡർമാരും ഹോം ടീം ഓപ്പണർമാരും തമ്മിൽ ചൂടേറിയ വാഗ്വാദം നടന്നു. ബാറ്റിന്റെ മധ്യത്തിൽ പന്ത് പ്രതിരോധിച്ചതിന് ശേഷം ക്രോളി തന്റെ കൈയിൽ വേദനയുണ്ടെന്ന് വ്യാജമായി പറഞ്ഞപ്പോൾ സ്പീഡ്സ്റ്റർ ജസ്പ്രീത് ബുംറ പരിഹാസത്തോടെ കൈയടിച്ചു. പിന്നാലെ ഗില്ലും ഇടപെട്ടു.
എന്നാൽ, ഇംഗ്ലണ്ടിന്റെ ഓപ്പണിങ് ജോടികളെ അധിക്ഷേപിച്ച ഇന്ത്യന്‍ നായകന്‍റെ നീക്കം ഇംഗ്ലണ്ടിന്റെ ബോളിംഗ് ഉപദേശകനും ന്യൂസിലാന്‍ഡിന്റെ മുന്‍ സ്റ്റാര്‍ പേസറുമായ ടീം സൗത്തിയ്ക്ക് അത്ര രസിച്ചില്ല. ഗില്ലിനെതിരേ സൗത്തി ആഞ്ഞടിച്ചിരിക്കുകയാണ്. മൈതാനത്ത് വെച്ച് കളിക്കിടെ മസാജ് ചെയ്ത ഗിൽ ഇത് ചോദ്യം ചെയ്യാൻ യോഗ്യനല്ലെന്നാണ് സൗത്തി പറയുന്നത്.
അവര്‍ എന്താണ് പരാതപ്പെട്ടത് എന്നതിനെ കുറിച്ച് എനിക്കുറപ്പില്ല. ഇന്നലെ കളിയുടെ മധ്യത്തില്‍ ശുഭ്മന്‍ ഗില്‍ നിലത്തു കിടക്കുകയും മെഡിക്കല്‍ സംഘം മസാജ് നല്‍കുകയുമെല്ലാം ചെയ്തിട്ടുള്ളതാണ്. നിങ്ങള്‍ ഒരു ദിവസത്തെ മല്‍സരത്തിന്റെ അവസാനത്തിലേക്കു കടക്കുമ്പോള്‍ ഇവയെല്ലാം കളിയുടെ ഭാഗം തന്നെയാണ്. ഒരു ദിവസമവസാനിപ്പിക്കാന്‍ ഏറ്റവും ആവേശകരമായ വഴി തന്നെയാണിത്- സൗത്തി വ്യക്തമാക്കി.
Read more
ക്രോളിയുടെ പരിക്കിനെ കുറിച്ച് രാത്രിയില്‍ വിലയിരുത്തുമെന്നും കുസൃതിച്ചിരിയോടെ അദ്ദേഹം പറഞ്ഞു. നാളെ അദ്ദേഹം സുഖമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സൗത്തി പറഞ്ഞു. വിവാദങ്ങള്‍ക്കിടെയും വളരെ നല്ല സ്പിരിറ്റോടെയാണ് ഇരുടീമുകളം ഈ പരമ്പരയില്‍ കളിച്ചു കൊണ്ടിരിക്കുന്നതെന്നും സൗത്തി കൂട്ടിച്ചേർത്തു.