കപിലിന്റെ നേതൃത്വത്തില്‍ പുതിയ ക്രിക്കറ്റ് സംഘടന, ബി.സി.സി.ഐ അംഗീകാരം നല്‍കി

ക്രിക്കറ്റ് താരങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി പുതിയ ക്രിക്കറ്റ് സംഘടന നിലവില്‍ വന്നു. മുന്‍ ഇന്ത്യന്‍ താരങ്ങളുടെ ക്ഷേമത്തിനും അവരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനും വേണ്ടി ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ എന്ന പേരിലാണ് ഈ സംഘടന പ്രവര്‍ത്തിക്കുക. ബി.സി.സി.ഐ ഈ സംഘടനയ്ക്ക് അംഗീകാരം നല്‍കി കഴിഞ്ഞു. ഇതാദ്യമായാണ് ബി.സി.സി.ഐ തങ്ങളല്ലാത്ത മറ്റൊരു...

ഒരു ടീം മതി, എല്ലാവരേയും സന്തോഷിപ്പിക്കുന്നത് നിര്‍ത്തൂ, ആഞ്ഞടിച്ച് ഗാംഗുലി

ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ പോരായ്മകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. കളിക്കാരെ കുത്തി നിറയ്ക്കുന്നതിലല്ല സെലക്ടര്‍മാര്‍ സംതൃപ്തി കണ്ടെത്തേണ്ടതെന്നും ടീമിന്റെ താളം നിലനിര്‍ത്താന്‍ എല്ലാ ഫോര്‍മാറ്റിലേക്കും ഒറ്റ ടീമിനെ തിരഞ്ഞെടുക്കണമെന്നും ഗാംഗുലി നിര്‍ദേശിക്കുന്നു. എല്ലാവരെയും സന്തോഷിപ്പിക്കുന്നത് സെലക്ടര്‍മാര്‍ അവസാനിപ്പിക്കണം. രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ച...

ഇന്ത്യന്‍ ഫീല്‍ഡിംഗ് പരിശീലകനാകാന്‍ സര്‍പ്രൈസ് താരം

ക്രിക്കറ്റ് ലോകത്തിന് ഫീല്‍ഡിംഗ് ഇതിഹാസം എന്ന് ഒരാളെ വിശേഷിപ്പിക്കാമെങ്കില്‍ ആ താരത്തിന്റെ പേര് ജോണ്ടി റോഡ്‌സ് എന്നാകും. ഫീല്‍ഡിംഗ് മികവിലൂടെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ലോകത്തെ ഏക താരമായ ജോണ്ടി റോഡ്‌സ്. ലോക ക്രിക്കറ്റില്‍ താരങ്ങളെല്ലാം ഫീല്‍ഡിംഗ് മാതൃകയായി ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിട്ടുളള താരം...

കോഹ്ലി അഭ്യര്‍ത്ഥിച്ചു, ഒടുവില്‍ ധോണി വഴങ്ങി

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം. എസ് ധോണി ലോക കപ്പോടെ വിരമിക്കാന്‍ തീരുമാനമെടുത്തിരുന്നെന്നും നായകന്‍ വിരാട് കോഹ്ലിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വിരമിക്കല്‍ തീരുമാനം നീട്ടിയതെന്നും റിപ്പോര്‍ട്ട്. ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ധോണി അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോക കപ്പ് വരെ ടീമില്‍...

ടീം ഇന്ത്യയില്‍ അവര്‍ രണ്ട് പേരും ഇല്ലാത്തത് അമ്പരപ്പിക്കുന്നു: ഗാംഗുലി

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ യുവതാരം ശുഭ്മാന്‍ ഗില്ലും യുവതാരം അജിക്യ രഹാനയും ഉള്‍പ്പെടാത്തതില്‍ അത്ഭുതപ്പെട്ട് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇരുവരേയും ടീമിലേക്ക് പരിഗണിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നതായി ഗാംഗുലി ട്വീറ്റ് ചെയ്തു. നേരത്തേയും രഹാനയ്ക്കും ശുഭ്മാന്‍ ഗില്ലിനുമെല്ലാമായി വാദിച്ചിട്ടുളള താരമാണ് ഗാംഗുലി. ഇന്ത്യന്‍ ടീമില്‍ രഹാനയെ പരിഗണിക്കാത്തതിനെതിരെ...

ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി അടിമുടി മാറ്റം

ടെസ്റ്റ് ക്രിക്കറ്റില്‍ അടിമുടി മാറ്റം വരുന്നു. ഇനി ജെഴ്സിയില്‍ താരങ്ങളുടെ പേരും നമ്പറുമുണ്ടാകും. ആഷസ് പരമ്പരയോട് കൂടി ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍ വരുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ജെഴ്സിയിലെ ഈ മാറ്റം പ്രഖ്യാപിച്ചു. വര്‍ഷങ്ങളായി ഏകദിനത്തിലും ട്വന്റി-20യിലും ജെഴ്സിയില്‍ കളിക്കാരുടെ പേരും...

എന്തുകൊണ്ട് കേരളം?, വെളിപ്പെടുത്തലുമായി റോബിന്‍ ഉത്തപ്പ

കേരളത്തിനായി കളിക്കാനുളള മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയുടെ തീരുമാനം ഏറെ ആവേശത്തോടെയാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തത്. ഉത്തപ്പയുടെ മികവില്‍ ഈ സീസണില്‍ കേരളത്തിന് ഒരു രഞ്ജി കിരീടം സ്വപ്‌നം കാണുകയാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍. ഹിമാചലിനെതിരെ കേരളത്തിനായി ക്യാപ്റ്റന്‍ തിമ്മപ്പ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നായകനായി...

വിചിത്ര ആക്ഷനില്‍ പകച്ച് ബാറ്റ്സ്മാന്‍മാര്‍, ഞെട്ടിച്ച് അശ്വിന്‍ വീണ്ടും

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ വിചിത്ര ബൗളിംഗ് ആക്ഷനുമായി ആര്‍ അശ്വിന്‍ വീണ്ടും. ഡിണ്ടിഗല്‍ ഡ്രാഗണ്‍സും മധുരൈ പാന്തേഴ്സും തമ്മിലെ മത്സരത്തിലാണ് ഡിണ്ടിഗല്‍ നായകന്‍ കൂടിയായ അശ്വിന്‍ വിചിത്ര ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചത്. മത്സരത്തിന്റെ അവസാന ഓവറില്‍ മധുരയ്ക്ക് ജയിക്കാന്‍ 32 റണ്‍സ് വേണ്ട സമയത്തായിരുന്നു ബലൂണ്‍ ബോളുമായി...

ഒടുവില്‍ ടീം ഇന്ത്യയും പറയുന്നു, ധോണി ഇപ്പോള്‍ വിരമിക്കരുത്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണി വിരമിക്കരുതെന്ന് നിലപാടെടുത്ത് ഇന്ത്യന്‍ ടീം മാനേജുമെന്റ്. ധോണിയുടെ വിരമിക്കല്‍ ഇന്ത്യയെ പ്രതിസന്ധിയിലേക്ക് തള്ളി വിടുമെന്നാണ് ടീം മാനേജുമെന്റ് വിലയിരുത്തുന്നത്. രണ്ടു മാസത്തേക്കു ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുത്ത അദ്ദേഹം അടുത്ത മാസം വെസ്റ്റിന്‍ഡീസില്‍ നടക്കാനിരിക്കുന്ന പര്യടനത്തില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നു. ധോണിയുടെ...

ഒഴിവാക്കല്‍, ടീം ഇന്ത്യയ്‌ക്കെതിരെ തുറന്നടിച്ച് ശുഭ്മാന്‍ ഗില്‍

ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായതിന് പിന്നാലെ നിരാശ പരസ്യമാക്കി യുവതാരം ശുഭ്മാന്‍ ഗില്‍. ഒരു ടീമിലെങ്കിലും തന്നെ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഗില്‍ വ്യക്തമാക്കി. ടീമില്‍ നിന്നും പുറത്തായതിനെ കുറിച്ച് ക്രിക്കറ്റ് നെക്സ്റ്റിനോട് സംസാരിക്കുകയായിരുന്നു കൗമാര താരം. ' ഞായറാഴ്ച ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പ്രഖ്യാപനത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഏതെങ്കിലും...