ഖത്തറില്‍ ചൂട് രൂക്ഷമാകും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ഖത്തറില്‍ വരുംദിവസങ്ങളില്‍ ചൂട് തൂക്ഷമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ഭാഗങ്ങളില്‍ 35 മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില ഉണ്ടാകാനിടയുണ്ടെന്നും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ തീരദേശങ്ങളില്‍ 12 മുതല്‍ 22 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റ് വീശും....

കോവിഡ് 19; ഗള്‍ഫില്‍ ഡോക്ടര്‍ ഉള്‍പ്പെടെ നാല് മലയാളി മരിച്ചു

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഡോക്ടര്‍ ഉള്‍പ്പെടെ നാല് മലയാളി മരിച്ചു. മലപ്പുറം എടപ്പാളിലെ പല്ലിക്കാട്ടില്‍ വീട്ടില്‍ ഡോ. മുകുന്ദന്‍ പല്ലിക്കാട്ടില്‍ (66) റിയാദിലാണ് മരിച്ചത്. ഹാരയിലെ സഫ മക്ക ഫാമിലി ക്ലിനിക്കില്‍ ശിശുരോഗ വിദഗ്ധനായിരുന്നു മുകുന്ദന്‍. അരൂക്കുറ്റി പഞ്ചായത്ത് 12-ാം വാര്‍ഡ് വടുതല ചെന്നാളില്‍ ഷിഹാബുദ്ദീ (50) നാണ്...

ഒമാനില്‍ 11 തസ്തിക കൂടി സ്വദേശിവത്കരിക്കുന്നു; ആശങ്കയില്‍ പ്രവാസികള്‍

പതിനൊന്ന് മേഖലകളില്‍ കൂടി നൂറുശതമാനം സ്വദേശിവത്കരണം പ്രഖ്യാപിച്ച് ഒമാന്‍. ഈ മേഖലകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ യോഗ്യരായ ഓമനികളെ കണ്ടെത്തുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കും. ഇപ്പോള്‍ ഈ മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ വിസാ കാലാവധി കഴിഞ്ഞാല്‍ പിരിച്ചുവിടും. ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍, സോഷ്യല്‍ സയന്‍സ് സ്‌പെഷലിസ്റ്റ്, സോഷ്യല്‍ സര്‍വിസ് സ്‌പെഷലിസ്റ്റ്...

വന്ദേഭാരത് മിഷന്‍; യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങളുടെ സമയത്തില്‍ മാറ്റം

ദുബായില്‍ നിന്ന് ഇന്ന് പുറപ്പെടുന്ന രണ്ട് വന്ദേഭാരത് മിഷന്‍ വിമാനങ്ങളുടെ സമയത്തില്‍ മാറ്റം. ഉച്ചയ്ക്ക് 1.55ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് IX 1540 രാത്രി എട്ടിനായിരിക്കും പുറപ്പെടുക. യാത്രക്കാര്‍ വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് ശേഷം മൂന്നിന് റിപ്പോര്‍ട്ട് ചെയ്യണം. ഇന്ന് ഉച്ചയ്ക്ക് 12.10ന് ദുബായില്‍...

കുവൈറ്റില്‍ 638 പേര്‍ക്ക് കൂടി കോവിഡ്; ആകെ മരണം 368

കുവൈറ്റില്‍ ഇന്നലെ 638 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ കണ്ടെത്തിയവരില്‍ 463 സ്വദേശികളും 175 പേര്‍ വിദേശികളുമാണ്. മൂന്നു പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 368 ആയി. 24 മണിക്കൂറിനിടെ 520 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ച 49,941...

സൗദിയില്‍ 3580 പുതിയ കോവിഡ് രോഗികള്‍; മരണസംഖ്യ തുടര്‍ച്ചയായി ഉയര്‍ന്നു തന്നെ

സൗദിയില്‍ പുതുതായി 3580 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,09,509 ആയി വര്‍ദ്ധിച്ചു. അതേസമയം, കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 1,45,236 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1980 രോഗികള്‍ സുഖം പ്രാപിച്ചു. അതേസമയം, കോവിഡ്...

കോവിഡ് 19; കുവൈറ്റില്‍ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു

കുവൈറ്റില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ പുറ്റെക്കാവ് മുണ്ടൂര്‍ സ്വദേശി തെക്കന്‍പുരക്കല്‍ പ്രഭാകരന്‍ പൂവത്തൂര്‍ (68) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു അദാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. ലോന്‍ഡ്രി ജീവനക്കാരനായിരുന്നു. ഇതോടെ കുവൈറ്റില്‍ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം...

അബുദാബിയില്‍ പാര്‍ക്കിലും ബീച്ചിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

അബുദാബിയില്‍ പാര്‍ക്കിലും ബീച്ചിലും പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അല്‍ഹൊസന്‍ ആപ്ലിക്കേഷന്‍ വഴി കോവിഡ് നെഗറ്റീന് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ അനുമതി നല്‍കും. എങ്കിലും തെര്‍മല്‍ ക്യാമറ വെച്ച് ശരീരോഷ്മാവ് പരിശോധിക്കും. നാല് പാര്‍ക്കുകളും മൂന്ന് ബീച്ചുകളുമാണ് തുറന്നിരിക്കുന്നത്. നഗരസഭയുടെ സ്മാര്‍ട്ട് ഹബ്ബിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. പാര്‍ക്കിന്റെയും...

പുതിയ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നിഷേധിക്കുന്നു

പുതിയ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നിഷേധിക്കുന്നതായി റിപ്പോര്‍ട്ട്. യു.എ.ഇ. യിലെ വിമാനക്കമ്പനികള്‍ക്കാണ് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ നടത്തുന്നതിന് കേന്ദ്രം അനുമതി നല്‍കാത്തത്. ജൂലൈ നാല് മുതലുള്ള വിവിധ ചാര്‍ട്ടേഡ് സര്‍വീസുകള്‍ക്കാണ് ഇന്ത്യ അനുമതി നിഷേധിച്ചത്. ഗള്‍ഫ് വിമാനക്കമ്പനികള്‍ക്ക് പുതുതായി ചാര്‍ട്ടേഡ് സര്‍വീസുകള്‍ നടത്താന്‍ അനുമതി...

വന്ദേഭാരത് മിഷന്‍; ഒമ്പത് വിമാനത്തിന്‍റെ ടിക്കറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റു തീര്‍ന്നു

വന്ദേഭാരത് മിഷന്‍ വഴി ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് പുതുതായി പ്രഖ്യാപിച്ച ഒമ്പത് വിമാനത്തിന്‍റെ ടിക്കറ്റ് വിറ്റു തീര്‍ന്നത് 15 മിനിറ്റിനുള്ളില്‍. ജൂലൈ എട്ട് മുതല്‍ 14 വരെയുള്ള വിമാനങ്ങളുടെ ടിക്കറ്റാണ് ഞൊടിയിടയില്‍ വിറ്റു തീര്‍ന്നത്. ഒമ്പതില്‍ മൂന്ന് വിമാനം ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്കാണ്. 10-ന് തിരുവനന്തപുരം, 11-ന്...