വിനോദസഞ്ചാര മേഖലകള്‍ അടച്ച് ഒമാന്‍

കോവിഡ് സാഹചര്യത്തില്‍ ഒമാനിലെ വിനോദസഞ്ചാര മേഖലകള്‍ അടച്ചിടാന്‍ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. വേനല്‍ക്കാല ടൂറിസം സീസണില്‍ ആഭ്യന്തര വിനോദസഞ്ചാരികള്‍ എത്താനുള്ള സാധ്യത തടയുന്നതിനാണ് ഇത്. ദോഫാര്‍ ഗവര്‍ണറേറ്റിനു പുറമെ മസീറ വിലായത്തും ജബല്‍ അഖ്ദര്‍, ജബല്‍ഷംസ് മേഖലകളുമാണ് അടച്ചിടുക. ജൂണ്‍ 13- ന് ഉച്ചക്ക് 12 മുതല്‍...

വിസ കാലാവധി 15 വരെ നീട്ടി ഒമാന്‍

സന്ദര്‍ശക വീസയിലെത്തി ഒമാനില്‍ കുടുങ്ങിയവരുടെ വീസ കാലാവധി ഈ മാസം 15 വരെ നീട്ടി. വിമാനത്താവളം അടച്ചതിനാല്‍ സ്വദേശത്തേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. വിസിറ്റ്, എക്സ്പ്രസ് വിസകള്‍ ഓണ്‍ലൈന്‍ വഴി സൗജന്യമായി പുതുക്കാനും സാധിക്കും. മാര്‍ച്ചില്‍ വിമാനത്താവളം അടക്കുന്നതിന് മുമ്പ് സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞ...

കനത്ത പൊടിക്കാറ്റ്; വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ്

ഒമാനില്‍ ശക്തമായ പൊടിക്കാറ്റ്. ഇതിനെ തുടര്‍ന്ന് അല്‍ വുസ്ത ഗവര്‍ണറേറ്റിലെ മഹൂത്തില്‍ രണ്ട് വാഹനാപകടങ്ങളുണ്ടായി. വാഹനങ്ങള്‍ റോഡ് ബാരിയറില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പൊടിക്കാറ്റിനെ തുടര്‍ന്ന് റോഡില്‍ മണല്‍കൂനകള്‍ രൂപപ്പെട്ടതാണ് അപകടകാരണം. ആദം-തുംറൈത്ത് റോഡിലും കനത്ത പൊടിക്കാറ്റുണ്ടായി. കുറഞ്ഞ ദൂരക്കാഴ്ച വാഹന ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. രാത്രി വാഹനമോടിക്കുന്നവര്‍ റോഡിലെ മണല്‍കൂനകളെ...

പ്രവാസികളുടെ കാത്തിരിപ്പിന് അവസാനം; എന്‍.ഒ.സി നിയമം നീക്കം ചെയ്ത് ഒമാന്‍

വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷന്‍ നിയമം (എന്‍.ഒ.സി) നീക്കം ചെയ്ത് ഒമാന്‍. ഇത് പ്രകാരം ഒരു തൊഴിലുടമക്ക് കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളിക്ക് ആവശ്യമെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് ജോലി മാറാം. ഒമാനിലെ പ്രവാസികള്‍ ഏറെ നാളുകളായി കാത്തിരിക്കുന്ന തീരുമാനമാണിത്. അടുത്ത വര്‍ഷം ജനുവരി ഒന്നുമുതലാകും...

ഒമാനില്‍ നിന്ന് രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍; നാടണയുക 360 പ്രവാസികള്‍

ഒമാനില്‍ നിന്ന് മലയാളി പ്രവാസി സംഘടനകളുടെ ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ ഇന്നു മുതല്‍ തുടങ്ങും. കെ.എം.സി.സിയുടെയും ഐ.സി.എഫിന്റെയും ചാര്‍ട്ടേഡ് വിമാനങ്ങളാണ് ആദ്യം പുറപ്പെടുക. രണ്ട് വിമാനങ്ങളിലുമായി 360 പേരാണ് നാടണയുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വന്ദേ ഭാരത് മിഷന്റെ തുല്യമായ ടിക്കറ്റ് നിരക്കാണ് ഉള്ളതെന്ന്...

വന്ദേഭാരത് മിഷന്‍ നാലാംഘട്ടം; ഒമാനില്‍ നിന്ന് കേരളത്തിലേക്ക് എട്ട് സര്‍വീസുകള്‍

പ്രവാസികളെ മടക്കി കൊണ്ടു വരുന്നതിനുള്ള വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്ക് എട്ട് സര്‍വീസുകള്‍. സലാലയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ഒരു സര്‍വീസ് ഒഴിച്ചാല്‍ ബാക്കി ഏഴും മസ്‌കറ്റില്‍ നിന്നാണ്. മസ്‌കറ്റില്‍ നിന്നും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും കണ്ണൂരിലേക്ക് ഒരു സര്‍വീസുമാണ് ഉള്ളത്. ഒമാനില്‍...

ഒമാനില്‍ വേനല്‍ച്ചൂട് കടുത്തു; വരുംദിവസങ്ങളില്‍ കൂടും

ഒമാനില്‍ വേനല്‍ച്ചൂട് കടുത്തു. രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും വരു ദിവസങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് നല്ല രീതിയില്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച വാദി മആവില്‍, ഖുറിയാത്ത് എന്നിവിടങ്ങളില്‍ താപനില 46 ഡിഗ്രി വരെ ഉയര്‍ന്നു. റുസ്താഖ്, സൂര്‍, അല്‍ അമിറാത്ത് എന്നിവിടങ്ങളില്‍ 45 ഡിഗ്രിയാണ്...

60 വയസ്സ് കഴിഞ്ഞവരെ കമ്പനികളില്‍ നിന്ന് പിരിച്ചു വിടാന്‍ നിര്‍ദ്ദേശിച്ച് ഒമാന്‍

സര്‍ക്കാര്‍ കമ്പനികളില്‍ നിന്ന് 60 വയസ് കഴിഞ്ഞവരെ പിരിച്ചു വിടാന്‍ നിര്‍ദേശം നല്‍കി ഒമാന്‍. തൊഴില്‍ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ തീരുമാനം. പിരിച്ചുവിടാന്‍ സംബന്ധിച്ച സര്‍ക്കുലര്‍ ധനകാര്യ വകുപ്പ് പുറപ്പെടുവിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തീരുമാനം കര്‍ക്കശമായി നടപ്പിലാക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു....

സലാലയില്‍ കനത്ത കാറ്റും മഴയും; മൂന്നു മരണം; ജാഗ്രത നിര്‍ദേശം

ഒമാനു സമീപം അറബിക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദം ദോഫാര്‍ തീരത്തേക്ക് കടന്നതിന്റെ ഫലമായി സലാലയില്‍ കനത്ത കാറ്റും മഴയും. മഴക്കെടുതിയില്‍ മൂന്നു മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐന്‍ അര്‍സാത്തില്‍ വാഹനം ഒഴുക്കില്‍ പെട്ട് രണ്ട് സ്വദേശി യുവാക്കള്‍ മരിച്ചപ്പോള്‍ കെട്ടിടം തകര്‍ന്ന്‌വീണാണ് ഒരു പ്രവാസി...

പ്രവാസി മടക്കം മൂന്നാംഘട്ടം; ഒമാനില്‍ നിന്ന് കേരളത്തിലേക്ക് പത്ത് സര്‍വീസുകള്‍

പ്രവാസികളെ മടക്കി കൊണ്ടു വരുന്നതിനുള്ള വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്ക് പത്ത് വിമാന സര്‍വീസുകള്‍. മസ്‌കറ്റില്‍ നിന്ന് കോഴിക്കോടിനും കൊച്ചിക്കും തിരുവനന്തപുരത്തിനും രണ്ട് വിമാനങ്ങള്‍ വീതവും കണ്ണൂരിന് ഒരു വിമാനവും സലാലയില്‍ നിന്ന് കണ്ണൂരിലേക്ക് മൂന്ന് സര്‍വീസുമാണ് ഉള്ളത്. മെയ് 28-നാണ് ഒമാനില്‍ നിന്നുള്ള സര്‍വീസുകള്‍...