ഒമാനില്‍ 11 തസ്തിക കൂടി സ്വദേശിവത്കരിക്കുന്നു; ആശങ്കയില്‍ പ്രവാസികള്‍

പതിനൊന്ന് മേഖലകളില്‍ കൂടി നൂറുശതമാനം സ്വദേശിവത്കരണം പ്രഖ്യാപിച്ച് ഒമാന്‍. ഈ മേഖലകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ യോഗ്യരായ ഓമനികളെ കണ്ടെത്തുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കും. ഇപ്പോള്‍ ഈ മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ വിസാ കാലാവധി കഴിഞ്ഞാല്‍ പിരിച്ചുവിടും.

ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍, സോഷ്യല്‍ സയന്‍സ് സ്‌പെഷലിസ്റ്റ്, സോഷ്യല്‍ സര്‍വിസ് സ്‌പെഷലിസ്റ്റ് (സോഷ്യല്‍ വര്‍ക്കര്‍), സോഷ്യല്‍ വെല്‍ഫെയര്‍ സ്‌പെഷലിസ്റ്റ്, സോഷ്യല്‍ സൈക്കോളജി സ്‌പെഷലിസ്റ്റ്, ജനറല്‍ സോഷ്യല്‍ സ്‌പെഷലിസ്റ്റ്, സ്റ്റുഡന്റ് ആക്ടിവിറ്റീസ് സ്‌പെഷലിസ്റ്റ്, സോഷ്യല്‍ റിസര്‍ച്ച് ടെക്‌നീഷ്യന്‍, സോഷ്യല്‍ സര്‍വിസ് ടെക്‌നീഷ്യന്‍, സോഷ്യല്‍ സര്‍വിസ് അസിസ്റ്റന്റ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളാണ് സ്വദേശിവത്കരിക്കുന്നത്.

Indigenous Peace Enhancement in Oman; No jobs for foreigners ...

ഈ മേഖലകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വിസാ കാലാവധി കഴിയും വരെ ജോലിയില്‍ തുടരാം. അതിന് ശേഷം വിസ പുതുക്കി നല്‍കില്ലെന്നും മന്ത്രിതല ഉത്തരവില്‍ പറയുന്നു.സ്വദേശിവത്കരണം പ്രഖ്യാപിച്ച മേഖലകളില്‍ ഇനി മുതല്‍ വിദേശികളെ നിയമിച്ചാല്‍ അതാത് വകുപ്പുകളുടെ മേധാവികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന മേഖലകളിലാണ് ഇപ്പോള്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് ഈ പ്രതിസന്ധിയും കൂടി പ്രവാസികളുടെ ആശങ്കയെ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.