വിമാന സര്‍വീസ് ഉടന്‍ പുനരാരംഭിക്കില്ലെന്ന് ഒമാന്‍

കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച വിമാന സര്‍വീസ് ഉടന്‍ പുനരാരംഭിക്കില്ലെന്ന് ഒമാന്‍. വിമാന സര്‍വീസ് ആരംഭിക്കുന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നു ഗതാഗത മന്ത്രി ഡോ.അഹമ്മദ് അല്‍ ഫുതൈസി പറഞ്ഞു.

വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ആലോചനകള്‍ പുരോഗമിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ പല രാജ്യങ്ങളും സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. ഒരോ രാജ്യവും നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായാല്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും പറഞ്ഞു.

അതേസമയം, ഒമാനില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ യഥാക്രമം വിവിധ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.