ബലി പെരുന്നാള്‍: അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍

ഒമാനിലെ സര്‍ക്കാര്‍ മേഖലയിലയ്ക്കും സ്വകാര്യ മേഖലയ്ക്കും ബലി പെരുന്നാളിന്റെ ഭാഗമായി അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 3 വരെയാണ് അവധി ദിനങ്ങള്‍. ഓഗസ്റ്റ് 4 മുതല്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം.

യു.എ.ഇയിലെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ബലിപെരുന്നാളിന്റെ ഭാഗമായി നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം 30 മുതല്‍ ഓഗസ്റ്റ് രണ്ടു വരെയാണ് അവധി. ഓഗസ്റ്റ് മൂന്നിന് തിരികെ ജോലിയില്‍ പ്രവേശിക്കണം.

Eid Al Adha Holiday Announced In Oman 2019 - Nelpon n

സൗദിയിലെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് രണ്ടാഴ്ചയാണ് പെരുന്നാള്‍ അവധി ലഭിക്കുക. ജൂലൈ 23-ലെ പ്രവൃത്തി ദിവസം കഴിയുന്നതോടെയാണ് അവധി ആരംഭിക്കുക. ഓഗസ്റ്റ് 9-ന് ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് അവധി.

Eid ul Fitr 2019: Crescent Moon sighted in Kolkata, Eid to be ...

കുവൈറ്റില്‍ ഈദ് അല്‍ അദ ബലി പെരുന്നാളിന് അഞ്ചു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച്ച വരെ അവധി ആയിരിക്കുമെന്നും, ഓഗസ്റ്റ് നാല് ചെവ്വാഴ്ച്ച മുതല്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും.