‘പ്രതി കൊടുത്ത മൊഴി പ്രതിക്കെതിരെ ഉപയോഗിക്കാന്‍ പറ്റില്ല’; കൂടത്തായി കേസില്‍ തെളിവു കണ്ടെത്താനാകില്ലെന്ന് ആളൂര്‍

കൂടത്തായി കൊലപാതക പരമ്പരയില്‍ തെളിവുകള്‍ കണ്ടെത്താനാകില്ലെന്ന് അഡ്വ. ബി.എ ആളൂര്‍. കേസില്‍ പ്രതിയായ ജോളിക്ക് വേണ്ടി കോടതിയില്‍ ഹാജരായതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു ആളൂര്‍. തന്നെ സമീപിച്ചത് ജോളിയുടെ ഏറ്റവുമടുത്ത ആളുകളാണെന്നും പ്രതിയുടെ അവകാശം സംരക്ഷിക്കുമെന്നും പ്രൊസിക്യൂഷന് തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കില്ലെന്നും അഡ്വ. ആളൂര്‍ പറഞ്ഞു. സാഹചര്യ തെളിവുകള്‍...

അരൂരിൽ ആലത്തൂർ ആവർത്തിക്കുമോ എന്ന് എൽ.ഡി.എഫിന് ആശങ്ക

അഞ്ചു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പൊടിപൂരമായി കൊട്ടിക്കയറുമ്പോൾ അരൂർ മണ്ഡലത്തിലെ ജനവിധി ഏറെ നിർണായകമാവുകയാണ്. കാരണം അഞ്ചിൽ എൽ ഡി എഫിന്റെ ഏക സിറ്റിംഗ് സീറ്റ് ഇതാണ്. അതുകൊണ്ട് അരൂരിൽ തോൽക്കുന്നത് ഇടതുമുന്നണിക്ക് ചിന്തിക്കാവുന്നതിന് അപ്പുറമാണ്. മണ്ഡലം തിരിച്ചു പിടിക്കണമെന്ന വാശിയിലാണ് കോൺഗ്രസ് പ്രവർത്തകർ. അതുകൊണ്ട് കൊടുമ്പിരിക്കൊണ്ട പ്രചാരണമാണ്...

‘കേരള ബാങ്ക് വന്നാല്‍ ജനങ്ങള്‍ക്ക് എന്താണ് പ്രയോജനം’; സംശയങ്ങള്‍ക്ക് ഇതാണ് മറുപടി- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കേരളബാങ്ക് രൂപീകരണത്തിന് അനുമതി ലഭിച്ചതോടു കൂടി തുടങ്ങിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കടകംപളളി സുരേന്ദ്രന്‍. കേരളാ ബാങ്ക് വന്നാല്‍ ജനങ്ങള്‍ക്ക് എന്തൊക്കെ പ്രയോജനങ്ങളെന്ന് ചോദിച്ച് വിളിച്ചവരുടെ സംശയങ്ങള്‍ക്ക് പൊതുവെ മറുപടി എന്നു പറഞ്ഞാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ കേരളാ ബാങ്കിനെ കുറിച്ച് വിശദീകരിക്കുന്നത്. വായ്പകളുടെ പലിശനിരക്ക് കുറയുമോ, പ്രവാസി നിക്ഷേപം...

സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചു; ഓള്‍ഗ ടോകാര്‍ചുക്കും പീറ്റര്‍ ഹന്‍ഡ്‌കെയും അര്‍ഹരായി

സാഹിത്യ നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2018-ലെ പുരസ്‌കാരത്തിന് പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍ചുക്കും 2019-ലെ പുരസ്‌കാരത്തിന് ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹന്‍ഡ്‌കെയും അര്‍ഹരായി. https://twitter.com/NobelPrize/status/1182249645692588034 ലൈംഗികാരോപണങ്ങളെയും സാമ്പത്തിക അഴിമതികളെയും തുടര്‍ന്ന് 2018- ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് 2018-ലെയും 2019-ലെയും പുരസ്‌കാരങ്ങള്‍ ഒന്നിച്ച് പ്രഖ്യാപിക്കാന്‍ സ്വീഡിഷ്...

തിരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പി നേതാവുമായുളള സൗഹൃദം എന്ത് സന്ദേശമാണ് വോട്ടര്‍മാര്‍ക്കും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കും നല്‍കുന്നത്; മന്ത്രി തോമസ് ഐസക്കിന്...

അരൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി.പി.എം നേതാക്കള്‍ ബി.ജെ.പി നേതാവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ വിവാദം കെട്ടടങ്ങുന്നില്ല. പി. ജയരാജയനും മന്ത്രി തോമസ് ഐസക്കും ബി.ജെ.പി നേതാവ് ജയകുമാറിന്റെ ഭവന സന്ദര്‍ശനം നടത്തിയത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ തോമസ് ഐസക് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍...

ശ്രീറാം അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നു; വണ്ടിയോടിച്ചത് താനല്ല, ദൃക്‌സാക്ഷികളുടെ മൊഴി, ഫൊറന്‍സിക് റിപ്പോര്‍ട്ട് ഇവയെല്ലാം എവിടെയെന്ന്...

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ തള്ളി സുഹൃത്ത് വഫ ഫിറോസ് രംഗത്ത്. വാഹനാപകടത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച ശ്രീറാം വെങ്കിട്ടരാമന്‍ വിശദീകരണക്കുറിപ്പ് നല്‍കിയതിന് പിന്നാലെ ശ്രീറാം പറയുന്നത് കള്ളമാണെന്ന് വഫ ഫിറോസ് പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചിട്ടില്ലെന്നും വ്യാജ രേഖയുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമുള്ള ശ്രീറാം...

കൂടത്തായി കൊലപാത പരമ്പര; ജോളി മുന്‍ ഭര്‍ത്താവ് റോയിയെ കൊന്നതിന് നാലു കാരണങ്ങള്‍

കൂടത്തായിയിലെ കൊലപാതക പരമ്പര കേസില്‍ അറസ്റ്റിലായ ജോളി ആദ്യ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്താനുള്ള കാരണം സ്ഥിരമായി വരുമാനമുള്ള ഭര്‍ത്താവിന് വേണ്ടിയെന്ന് വെളിപ്പെടുത്തല്‍. കസ്റ്റഡി അപേക്ഷയിലാണ് ഞെട്ടിക്കുന്ന വിശദീകരണങ്ങളുള്ളത്. റോയി തോമസിന്റെ അമിത മദ്യപാനം, അന്ധവിശ്വാസത്തോടുള്ള എതിര്‍പ്പ്, പരപുരുഷ ബന്ധങ്ങള്‍ എതിര്‍ത്തതിലെ പകയും കൊലപാതകത്തിന് കാരണമായി. കൊല രണ്ടും മൂന്നും...

ജോളിയെയും, റോയിയെയും പരിചയമില്ലെന്ന് ജോത്സ്യന്‍

ജോളിയെയും റോയിയേയും പരിചയമില്ലെന്ന് കൂടത്തായി കൊലപാതക പരമ്പയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന കട്ടപ്പനയിലെ ജോത്സ്യന്‍ കൃഷ്ണകുമാര്‍. തന്നെ ഒരുപാട് പേര്‍ കാണാന്‍ വരാറുണ്ടെന്നും അക്കൂട്ടത്തില്‍ റോയിയും വന്നിട്ടുണ്ടാകാമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തന്നെ കാണാന്‍ വരുന്നവരുടെ രജിസ്റ്റര്‍ രണ്ട് വര്‍ഷത്തില്‍ അധികം സൂക്ഷിക്കാറില്ലെന്നും ജോത്സ്യന്‍ വ്യക്തമാക്കി. കേസിലെ മുഖ്യപ്രതി ജോളിയുടെ...

പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് സയനൈഡ് വാങ്ങിയത്; മറ്റൊന്നും അറിയില്ലെന്നും പ്രജികുമാര്‍

പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിച്ചതെന്നു കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി പ്രജികുമാര്‍. ജില്ലാ ജയിലില്‍ നിന്നു താമരശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പ്രജികുമാറിന്റെ പ്രതികരണം. ഒന്നാം പ്രതി ജോളി ജോസഫിനെയും കോടതിയിലേക്ക് കൊണ്ടു പോയി. പത്തരയോടെ ഇരുവരെയും കോടതിയില്‍ ഹാജരാക്കും. ജോളിയെ 15 ദിവസം...

യുവതിയെ കൊന്ന് പുഴയില്‍ താഴ്ത്തിയതായി സംശയം; പുഴയില്‍ തിരച്ചില്‍; ഭര്‍ത്താവിനെ ചോദ്യം ചെയ്തു

യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി പുഴയില്‍ താഴ്ത്തിയതായി സംശയം. വിദ്യാനഗര്‍ സ്വദേശി സെല്‍ജോയുടെ ഭാര്യ പ്രമീളയെ കാണാതായതിനെ തുടർന്നാണ് തെക്കില്‍ പുഴയില്‍ തിരച്ചിൽ നടത്തിയത്. കൊല്ലം കുണ്ടറ സ്വദേശിയാണ് പ്രമീള. പ്രമീളയെ ഒരാഴ്ച മുമ്പ് കാണാതായിരുന്നു. തന്റെ ഭാര്യയെ കാണുന്നില്ലെന്ന് കഴിഞ്ഞ മാസമാണ് സെല്‍ജോ പോലീസില്‍ പരാതി നല്‍കുന്നത്. അന്വേഷണത്തിനിടെ...