ഭീകരവാദത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നു; രാജ്യത്തിന് പിന്തുണയുമായി അമേരിക്ക

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക. ഭീകരവാദത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് യു.എസ് അറിയിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഫോണില്‍ വിളിച്ചാണ് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പിന്തുണ അറിയിച്ചത്. പുല്‍വാമ ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം...

ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് എന്താണ് പണിയെന്ന് മമത, പുല്‍വാമ സംഭവത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഇന്റലിജന്റസ് വീഴ്ച 

എന്ത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിക്കാത്തതെന്നും രാഷ്ട്രീയ നേതാക്കള്‍ മരിച്ചാല്‍ ദുഃഖമാചരിക്കില്ലേയെന്നും മമത. ദേശീയ ബഹുമതിയുടെ ഭാഗമായി കുറഞ്ഞപക്ഷം ജീവത്യാഗം ചെയ്ത സൈനികര്‍ക്കായി 72 മണിക്കൂര്‍ ദുഃഖാചരണം നടത്തണമെന്നും അവര്‍ പറഞ്ഞു. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും മുന്‍നിശ്ചയിച്ച പരിപാടികള്‍ മാറ്റി വെയ്ക്കണമെന്നും മമത പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി...

മോദി ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ അതിവേഗ ട്രെയിനായ ‘വന്ദേ ഭാരത്’ ആദ്യദിവസം തന്നെ പഞ്ചറായി, അപകടകാരണം അലഞ്ഞ് തിരിഞ്ഞ...

പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ച അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസ് അടുത്ത ദിവസം ബ്രേക്ക്ഡൗണായി. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത തീവണ്ടി വാരണാസിയിലേക്കുള്ള ആദ്യ സര്‍വീസ് കഴിഞ്ഞ് മടങ്ങവെയാണ് പഞ്ചറായത്. യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ട്രെയിനില്‍ നിന്ന്...

56 ഇഞ്ച് നെഞ്ചളവുള്ള ഒരാള്‍ക്ക് മാത്രമേ പാകിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ സാധിക്കൂവെന്ന മോദിയുടെ പഴയ പ്രസംഗം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍. യുപിഎ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് മോദി നടത്തിയ പ്രസംഗങ്ങളെ കൂട്ടുപിടിച്ചാണ് ശരദ് പവാര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. അധികാരം നേടുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് റാലികള്‍ പാകിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ മന്‍മോഹന്‍ സിംഗിന് സാധിക്കില്ലെന്ന് മോദി...

ഇത് ഞങ്ങള്‍ ഒരിക്കലും മറക്കില്ല, പൊറുക്കില്ല; ഞങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്കൊപ്പം, ജവാന്മാരുടെ പ്രതികരണം

പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതികണവുമായി സി.ആര്‍.പി.എഫ് ജവാന്മാരുടെ ട്വീറ്റ്. ഇത് ഞങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും പൊറുക്കില്ലെന്നും സിആര്‍പിഎഫിന്റെ ട്വറ്ററില്‍ കുറിച്ചു. പുല്‍വാമ ആക്രമത്തില്‍ രക്തസാക്ഷിത്വം വരിച്ച് ഞങ്ങളുടെ ജവാന്‍മാരെ സല്യൂട്ട് ചെയ്യുന്നു. ഞങ്ങള്‍ അവരുടെ കുടംബങ്ങള്‍ക്കൊപ്പം നില്‍ക്കും അവര്‍ക്ക് വേണ്ടി. ഈ ഹീനമായ ആക്രമണത്തിന് പകരം ചോദിച്ചിരിക്കും സി.ആര്‍.പി.എഫ് ട്വീറ്റ്...

പുല്‍വാമ ഭീകരാക്രമണം: ‘മസൂദ് അസറിനെ ഭീകരവാദിയായി പ്രഖ്യാപിക്കില്ല’; ഇന്ത്യയുടെ ആവശ്യം കേള്‍ക്കാതെ ചൈന

ജമ്മു കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷവും ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോട് വിയോജിച്ച് ചൈന. 44 ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്ഷെ മുഹമ്മദ് ഭീകരസംഘടന ഏറ്റെടുത്തിരുന്നു. ലോകരാജ്യങ്ങള്‍ മുഴുവന്‍ ഭീകരാക്രമണത്തെ അപലപിച്ച സാഹചര്യത്തില്‍ ചൈന നിലപാട് മാറ്റിയേക്കുമെന്നാണ് ഇന്ത്യ...

ധീര ജവാന്മാരുടെ വീരമൃത്യുവില്‍ ഞെട്ടല്‍ മാറും മുമ്പെ സംഘപരിവാറിന്റെ മുതലെടുപ്പ്; ചാവേര്‍ ബോംബറിന്റെ കൂടെ രാഹുല്‍ ഗാന്ധിയെ എഡിറ്റ്...

കശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദിക്രമണത്തില്‍ രാജ്യം നടുങ്ങിയിരിക്കുകയാണ്. 39 ധീര ജവാന്മാരാണ് ചാവേര്‍ ബോംബാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. അക്രമത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തതോടെ തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടി നല്‍കണമെന്ന വികാരമാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്നത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച സ്‌കോര്‍പ്പിയോ കാര്‍ സൈനിക വാഹന വ്യൂഹത്തിലേക്ക്...

പാകിസ്ഥാന് നൽകിയ എം എഫ് എൻ പദവി ഇന്ത്യ പിൻവലിച്ചു

വാണിജ്യ രംഗത്ത് അനുവദിച്ച മോസ്റ്റ് ഫെവേർഡ് നേഷൻ  എന്ന പദവി ഇന്ത്യ പിൻവലിക്കുന്നു. പുൽവാമയിലെ ഭീകരാക്രമണത്തിൽ 39 ഇന്ത്യൻ ജവാന്മാർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സർക്കാർ ഈ കടുത്ത നീക്കത്തിലേക്ക് കടന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് വൈകീട്ട് പുറപ്പെടുവിക്കും. 1996ലാണ് ഇന്ത്യ പാകിസ്ഥാൻ എം എഫ് എൻ സ്റ്റാറ്റസ്...

‘ആക്രമണം ഞെട്ടിക്കുന്നത്’; ഒടുവില്‍ പ്രതികരണവുമായി ചൈന

ജമ്മു കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിനെതിരെ ഒടുവില്‍ പ്രതികരണവുമായി ചൈന. ആക്രമണത്തെ ലോകരാജ്യങ്ങള്‍ മുഴുവന്‍ അപലപിച്ചപ്പോഴും മൗനം പാലിച്ച ചൈന വൈകിയാണ് പ്രതികരിച്ചത്. 'ആക്രമണം ഞെട്ടിക്കുന്നത്' എന്നായിരുന്നു ചൈനയുടെ പ്രതികരണം. ജെയ്‌ഷെ മൊഹമ്മദ് തലവന്‍ മസൂദ് അസറിനെ ഭീകരവാദിയായി പ്രഖ്യാപിക്കണമെന്നുള്ള ഇന്ത്യയുടെ ആവശ്യം ചൈന ഇടപെട്ട് ആയിരുന്നു നേരത്തെ തടഞ്ഞത്....

പശു കശാപ്പുകാരായ മുസ്ലിം യുവാക്കള്‍ക്കെതിരേയും അലീഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കെതിരേയും രാജ്യദ്രോഹക്കുറ്റം: കോണ്‍ഗ്രസ് മുഖ്യമന്ത്രി യോഗിക്ക് പഠിക്കുകയാണെന്ന് മായാവതി

മധ്യപ്രദേശില്‍ മുസ്ലിം യുവാക്കള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിക്കെതിരേ ആഞ്ഞടിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി. പശുവിനെ കശാപ്പു ചെയ്തതിന്റെ പേരില്‍ മുസ്ലിം യുവാക്കള്‍ക്കെതിരേയും റിപ്പബ്ലിക്ക് ടിവി മാധ്യമപ്രവര്‍ത്തകയുടെ സംഘപരിവാര്‍ മുന്‍വിധികളെ പ്രതിരോധിച്ച അലീഗഢ് യൂണിവേഴ്‌സിറ്റിയിലെ 14 വിദ്യാര്‍ത്ഥികള്‍ക്കെതിരേയും രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെരേയാണ് മായാവതി രംഗത്ത്...