Saturday, 12 September 2026
‘Honest storytelling is a powerful means of change
05:47:14 PM IST
National

എഐ ഇരുതലമൂർച്ചയുള്ള വാളുപോലെ; തിരഞ്ഞെടുപ്പ് ഫലംപോലും മാറ്റിമറിക്കാൻ അതിന് കഴിയും : നിർമല സീതാരാമൻ

ന്യൂസ് ഡെസ്ക് 12 September 2026, 4:20 pm
SHARE

നിർമിതബുദ്ധി ഇരുതലമൂർച്ചയുള്ള വാളുപോലെയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. തട്ടിപ്പുകൾ കണ്ടെത്താൻ ഇത് സഹായിക്കുന്നതുപോലെതന്നെ വിവരങ്ങളിലുള്ള നുഴഞ്ഞുകയറ്റത്തിനും ഇത് ഉപയോഗിക്കപ്പെടാം എന്നും നിർമല സീതാരാമൻ പറഞ്ഞു.

നിലവിലെ സംവിധാനങ്ങളിൽ പുതിയ ഭീഷണികളുണ്ടാക്കാതെയാകണം സാങ്കേതികവിദ്യകളിലൂടെ പ്രവർത്തനശേഷി വിപുലീകരിക്കേണ്ടതെന്ന് മുംബൈയിൽ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ സമാപന സമ്മേളനത്തിൽ ധനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ യുവാക്കൾ നാളേക്കായുള്ള കോഡുകൾ എഴുതിത്തുടങ്ങിക്കഴിഞ്ഞു. സുസ്ഥിരമായ സംരംഭങ്ങൾ തയ്യാറാക്കുകയാണ് അവർ. ഇന്ത്യയിലെ ജനസംഖ്യയുടെ കരുത്ത് സക്രിയമാണെന്നും അത് തടയാനാകാത്ത യാഥാർഥ്യമാണെന്നും ഇതുവഴി അവർ തെളിയിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →