കൈക്കൂലി നൽകി മോര്‍ച്ചറിയുടെ താക്കോൽ കൈക്കലാക്കി, മൃതദേഹങ്ങള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിച്ചു; യുവാക്കൾ അറസ്റ്റിൽ
ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ അതിക്രമിച്ചു കയറി മൃതദേഹങ്ങള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റില്‍. യുവാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിനായി റീല്‍സ് ചിത്രീകരിക്കുകയായിരുന്നു.
വ്യാസാര്‍പടി സ്വദേശികളായ സതീഷ് കുമാര്‍, ദിനേഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. സുഹൃത്തിന്റെ മരണവാര്‍ത്തയറിഞ്ഞാണ് ഇവര്‍ ആശുപത്രിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ദിനേഷ് കുമാര്‍ ടിവികെ പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു.
മോര്‍ച്ചറിയില്‍ പ്രവേശിക്കാനായി ജീവനക്കാരന് 200 രൂപ കൈക്കൂലി കൊടുത്ത് മോർച്ചറിയുടെ താക്കോല്‍ കൈവശപ്പെടുത്തുകായിരുന്നു. മോര്‍ച്ചറിയില്‍ കയറി റീല്‍സ് ചിത്രീകരിക്കുന്നത് കണ്ട മറ്റ് ജീവനക്കാര്‍ ഉടനെ വിവരം മെഡിക്കല്‍ ഓഫീസറെ അറിയിക്കുകയായിരുന്നു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും മോര്‍ച്ചറി ജീവനക്കാരനെയും അറസ്റ്റ് ചെയ്തു.
ബ്രിക്സ് ആർക്കും എതിരല്ല; ആഗോള സ്ഥാപനങ്ങളിൽ സമഗ്ര പരിഷ്കരണം വേണമെന്ന് നരേന്ദ്രമോദി
ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ടിടിഇ അറസ്റ്റില്‍; അമിതമായ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ്