‘കൂട്ടിലടച്ച തത്തയാണ് ഇഡി, മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിക്ക് നൽകണം; പിണറായിക്കുള്ള പിന്തുണ തുടരും’: എം. എ. ബേബി
ന്യൂസ് ഡെസ്ക്
12 September 2026, 1:36 pm
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി ശുപാർശയിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ. ബേബി പറഞ്ഞു.
കൂട്ടിലടച്ച തത്തയാണ് ഇഡി. ബിജെപി സർക്കാരുകൾ രാഷ്ട്രീയമായി ഇഡിയെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ കാര്യങ്ങൾ സംസ്ഥാന നേതാക്കളോട് ചോദിച്ചാൽ മതി, അവർ വിശദീകരിക്കും.
പിണറായിക്കുള്ള പിന്തുണ തുടരും. കോഴിക്കോട് നടക്കാൻ പോകുന്ന പൊതു സമ്മേളനത്തിൽ പാർട്ടിയെ കൂടുതൽ സജ്ജമാക്കും. പാർട്ടി അണികൾ നേതൃത്വത്തോട് തുറന്നു സംസാരിക്കണം. തിരുത്തലുകൾ ഉണ്ടാവും. അതാവും കോഴിക്കോട്ടെ സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.
Read More
സംസ്ഥാനത്ത് ആശ്വാസമായി മഴ എത്തുന്നു; തിങ്കളാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
‘രണ്ട് ദിവസം ചുട്ടുപൊള്ളും’ പകൽ 11 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം; ധാരാളം വെള്ളം കുടിക്കണം: ജാഗ്രത മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി
പുതിയ ബലേനോ ഫേസ് ലിഫ്റ്റ് കേരളത്തിൽ അവതരിപ്പിച്ച് പോപ്പുലർ നെക്സ
ന്യൂസ് ഡെസ്ക്
View all posts →