Saturday, 12 September 2026
‘Honest storytelling is a powerful means of change
03:29:37 PM IST
Sports

റിച്ചാർലിസണെ പ്രീമിയർ ലീഗ് സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കി ടോട്ടൻഹാം; ബ്രസീലിലേക്ക് മടങ്ങുമോ?

SHARE

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബ്രസീലിയൻ താരം റിച്ചാർലിസണെ 2026-27 സീസണിലെ പ്രീമിയർ ലീഗ് സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കി ടോട്ടൻഹാം. ക്ലബ് വിടണമെന്ന് റിച്ചാർലിസൺ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതായി ഹെഡ് കോച്ച് റോബർട്ടോ ഡി സെർബി വ്യക്തമാക്കി. 29കാരനായ താരം പുതിയ ക്ലബ് കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിൻഡോയും ബ്രസീലിയൻ ട്രാൻസ്ഫർ വിൻഡോയും അടച്ചതോടെ റിച്ചാർലിസണിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. നിലവിൽ ട്രാൻസ്ഫർ വിൻഡോ തുറന്നിരിക്കുന്ന രാജ്യങ്ങളിലെ ക്ലബുകളിലേക്ക് താരത്തിന് മാറാനുള്ള സാധ്യതയുണ്ട്. സൗദി പ്രോ ലീഗാണ് പ്രധാന സാധ്യതകളിലൊന്ന്. എന്നാൽ ബ്രസീലിലേക്ക് മടങ്ങാനായിരുന്നു റിച്ചാർലിസണിന്റെ താൽപര്യം.

വാസ്‌കോ ഡ ഗാമ, ഫ്‌ളുമിനൻസ്, ഫ്‌ളെമിംഗോ തുടങ്ങിയ ക്ലബുകൾക്ക് താരത്തിൽ താൽപര്യമുണ്ടായിരുന്നെങ്കിലും ബ്രസീലിലെ ട്രാൻസ്ഫർ വിൻഡോ അടഞ്ഞതാണ് തിരിച്ചടി. ടോട്ടൻഹാമുമായുള്ള കരാർ റദ്ദാക്കി റിച്ചാർലിസണെ ഫ്രീ ഏജന്റായി വിട്ടേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം വാസ്‌കോ ഡ ഗാമ പ്രസിഡന്റ് പെഡ്‌റിഞ്ഞോ താരത്തിനായി നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →