Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:25 PM IST
Film News

ജസ്റ്റിൻ ചേട്ടനും രംഗൻ ചേട്ടനും ഒപ്പം സഞ്ജു ചേട്ടൻ! ചിത്രം പങ്കുവച്ച് സിഎസ്കെ; പിന്നാലെ ‘വിസിൽ പോട്’ കമന്റുമായി നിവിൻ പോളിയും

SHARE

മലയാള സിനിമയിലെ പ്രിയ താരങ്ങളായ നിവിൻ പോളിക്കും ഫഹദ് ഫാസിലിനുമൊപ്പം മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും. നിവിൻ പോളി നായകനായ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ സിനിമയുടെ വിജയാഘോഷ ചടങ്ങിലാണ് സഞ്ജുവും പങ്കെടുത്തത്. ഫഹദ് ഫാസിൽ ഉൾപ്പെടെയുള്ളവർ പങ്കാളികളായ ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചത്.

നിവിനും ഫഹദിനുമൊപ്പമുള്ള സഞ്ജുവിന്റെ ചിത്രം ചെന്നൈ സൂപ്പർ കിങ്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലും പങ്കുവച്ചു. ‘ചേട്ടന്മാരുടെ ലോകത്തേക്ക് സ്വാഗതം’ എന്ന അടിക്കുറിപ്പോടെയായിരുന്നു സിഎസ്കെയുടെ പോസ്റ്റ്. ഇതിന് താഴെ ‘വിസിൽ പോട്’ എന്ന കമന്റുമായി നിവിൻ പോളിയും എത്തി. ‘സഞ്ജു ചേട്ടൻ, ജസ്റ്റിൻ ചേട്ടൻ, രംഗൻ ചേട്ടൻ; ചേട്ടന്മാർ ഒരുമിച്ച്’ എന്നിങ്ങനെയുള്ള കമന്റുകളും പോസ്റ്റിന് താഴെ നിറഞ്ഞു. ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ സിനിമയിലെ നിവിന്റെ കഥാപാത്രമാണ് ജസ്റ്റിൻ. ‘ആവേശം’ സിനിമയിൽ ഫഹദ് അവതരിപ്പിച്ച കഥാപാത്രമാണ് രംഗൻ ചേട്ടൻ.

മലയാള സിനിമാ താരങ്ങളുമായി അടുത്ത സൗഹൃദം പുലർത്തുന്ന താരമാണ് സഞ്ജു സാംസൺ. നടനും സംവിധായകനുമായ ബേസിൽ ജോസഫുമായി അടുത്ത സൗഹൃദമുള്ള സഞ്ജു, ബേസിൽ നായകനായ ‘അതിരടി’യുടെ വിജയാഘോഷത്തിലും പങ്കെടുത്തിരുന്നു. അടുത്തിടെ കെഎസ്എൽ പ്രമോഷന്റെ ഭാഗമായി സൂപ്പർതാരം മോഹൻലാലിനൊപ്പം സഞ്ജു അഭിനയിച്ച വീഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

ഓണം റിലീസായി തിയറ്ററുകളിലെത്തിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ആഗോള ബോക്സ് ഓഫീസിൽ ചിത്രം 200 കോടിയിലേറെ കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ മമിത ബൈജുവാണ് നായിക.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →