Friday, 11 September 2026
‘Honest storytelling is a powerful means of change
05:29:59 PM IST
National

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന

ന്യൂസ് ഡെസ്ക് 10 September 2026, 5:15 pm
SHARE

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും. ദിവസങ്ങളായി നീണ്ട നയതന്ത്ര അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ജിന്‍പിങ്ങിന്റെ ഡല്‍ഹി സന്ദര്‍ശനം ചൈനീസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

2020ല്‍ ഗാല്‍വന്‍ താഴ്വരയിലുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിനു ശേഷം ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത്. 2019ല്‍ തമിഴ്നാട്ടിലെ മാമല്ലപുരത്ത് പ്രധാനമന്ത്രി മോദിയുമായി നടന്ന അനൗദ്യോഗിക ഉച്ചകോടിക്കായാണ് അദ്ദേഹം അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →