മലയാളത്തിലെ ദൃശ്യം 3 അല്ല, ഹിന്ദി പതിപ്പ് തീർത്തും വ്യത്യസ്തം; ‘ദൃശ്യം: ദി കൺക്ലൂഷൻ’ ട്രെയ്‌ലർ പുറത്ത്!
ബോളിവുഡ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹിന്ദി ‘ദൃശ്യം 3:ദി കണ്‍ക്ലൂഷന്‍’ന്‍റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസ്. അജയ് ദേവ്‌ഗണ്‍ വിജയ് സല്‍ഗോണ്‍കറായി എത്തുന്ന ഒക്ടോബർ 2ന് തിയേറ്ററുകളിൽ എത്തും.
കൂടാതെ പ്രകാശ് രാജ്, ശ്രിയ ശരൺ, തബു, ഇഷ ദത്ത, ജയദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അഭിഷേക് പഥക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജയ് ദേവ്ഗണിന്റെയും തബുവിന്റെയും ജയദീപിന്റെയും മികച്ച പ്രകടനം സിനിമയിൽ കാണാൻ കഴിയുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
മലയാളത്തിലെ ദൃശ്യം 3യില്‍ നിന്ന് കഥയില്‍ ചില മാറ്റങ്ങളോടെയാവും ഹിന്ദി റീമേക്ക് എത്തുക. സംവിധായകന്‍ അഭിഷേക് പഥക് നേരത്തെ തന്നെ ഇത് വ്യക്തമാക്കിയിരുന്നു. ഇതോടെ 2015-ൽ ആരംഭിച്ച ഹിന്ദി ‘ദൃശ്യം’ ഫ്രാഞ്ചൈസിയുടെ കഥയ്ക്ക് നിർണായകമായ ഒരു സമാപനം നൽകുമെന്നാണ് സൂചന. 2022-ൽ പുറത്തിറങ്ങിയ ‘ദൃശ്യം 2’ വൻ വിജയമായതിന് പിന്നാലെയാണ് മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പ് ശക്തമായത്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന