Saturday, 12 September 2026
‘Honest storytelling is a powerful means of change
04:18:46 PM IST
World

ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ പൊതു പേയ്മെന്റ് സംവിധാനം; ‘ബ്രിക്സ് പേ’ ഉടൻ യാഥാർഥ്യമായേക്കും

ന്യൂസ് ഡെസ്ക് 12 September 2026, 3:22 pm
SHARE

ദില്ലി: ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾക്കായി പൊതു പേയ്മെന്റ് സംവിധാനം വരുന്നു. ബ്രിക്സ് സംയുക്ത പ്രസ്താവനയിൽ ഇതുസംബന്ധിച്ച നിർണായക പ്രഖ്യാപനമുണ്ടായേക്കും. ഡോളറിനെ ആശ്രയിക്കാതെ ഓരോ രാജ്യത്തിന്റെയും സ്വന്തം കറൻസിയിൽ ഇടപാടുകൾ നടത്താൻ കഴിയുന്നതായിരിക്കും പുതിയ സംവിധാനത്തിന്റെ പ്രധാന നേട്ടം.

ഡാറ്റ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചില അംഗരാജ്യങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കാനായാൽ ‘ബ്രിക്സ് പേ’ സംവിധാനം ഉടൻ യാഥാർഥ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ബ്രിക്സ് പേ ബാങ്കിംഗ് പേയ്മെന്റ് എഗ്രിമെന്റ് ഇന്ന് പ്രഖ്യാപിക്കുമെന്ന് ക്രെംലിൻ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവും വ്യക്തമാക്കി.

നിലവിൽ ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ പ്രധാനമായും ഡോളറിനെയാണ് ആശ്രയിക്കുന്നത്. പുതിയ പൊതു സംവിധാനം നിലവിൽ വരുന്നതോടെ രാജ്യങ്ങൾക്ക് സ്വന്തം കറൻസിയിൽ തന്നെ പരസ്പരം ഇടപാടുകൾ നടത്താനാകും. ഡോളറിനോടുള്ള ആശ്രിതത്വം കുറയ്ക്കുകയാണ് സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.

s
ന്യൂസ് ഡെസ്ക്
View all posts →