Saturday, 12 September 2026
‘Honest storytelling is a powerful means of change
02:06:31 PM IST
Auto

പുതിയ ബലേനോ ഫേസ് ലിഫ്റ്റ് കേരളത്തിൽ അവതരിപ്പിച്ച് പോപ്പുലർ നെക്‌സ

ന്യൂസ് ഡെസ്ക് 12 September 2026, 12:53 pm
SHARE

കുറ്റുക്കാരൻ ഗ്രൂപ്പിന്റെ പ്രമുഖ സ്ഥാപനമായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവ്വീസസ് ലിമിറ്റഡ്, പുതിയ മാരുതി സുസുക്കി ബലേനോ ഫേസ് ലിഫ്റ്റ് പോപ്പുലർ നെക്‌സ പാലാരിവട്ടം ഷോറുമിൽ നടന്ന വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ, മാധ്യമപ്രവർത്തകരുടെയും വ്യവസായ പ്രതിനിധികളുടെയും വാഹനപ്രേമികളുടെയും സാന്നിധ്യത്തിൽ അദ്ദേഹം വാഹനം ഔപചാരികമായി അനാച്ഛാദനം ചെയ്തു.

നവീകരിച്ച രൂപകൽപ്പന, മെച്ചപ്പെട്ട സവിശേഷതകൾ, മികച്ച പ്രകടനം എന്നിവയുമായി
എത്തുന്ന പുതിയ ബലേനോ, പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ മാരുതി സുസുക്കിയുടെ ആധിപത്യം ഒരിക്കൽ കൂടി അടയാളപ്പെടുത്തുന്നു. 5.99 ലക്ഷം രൂപയിൽ തുടങ്ങുന്ന രീതിയിലാണ് പുതിയ ബലേനോയുടെ വില വരുന്നത്. കൂടാതെ, 24.77 കി.മീ/ലിറ്റർ മൈലേജും ഉണ്ട്. ശൈലിയും സാങ്കേതികവിദ്യയും വിശ്വാസ്യതയും ഒരുമിച്ച് തേടുന്ന കേരളത്തിലെ വളർന്നുവരുന്ന ഉപഭോക്തൃ വിഭാഗത്തിന് ഈ മോഡൽ എങ്ങനെ അനുയോജ്യമാകുന്നു എന്ന് പോപ്പുലർ നെക്സയിലെ ഉദ്യോഗസ്ഥർ ചടങ്ങിൽ വിശദീകരിച്ചു.

എട്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള കുറ്റൂക്കാരൻ ഗ്രൂപ്പിന്റെ ഭാഗമായ പോപ്പുലർ വെഹി ക്കിൾസ് ആൻഡ് സർവ്വീസസ്, കേരളത്തിലെ വാഹന വിപണന രംഗത്ത് തലമുറകളായി വിശ്വസ്തമായ പേരാണ്. തുടക്കം മുതൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആദരണീയവുമായ വാഹന ഡീലർഷിപ്പ് ശൃംഖലകളിലൊന്നായി വളർന്ന പോപ്പുലർ, ഉപഭോക്തൃ വിശ്വാസത്തിന്റെയും സേവന മികവിന്റെയും നൂതനത്വത്തിന്റെയും പര്യായമായി തുടരുന്നു. ഇന്ന് കേരളം, തമിഴ്നാട്, കർണ്ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലുള്ള നിരവധി കേന്ദ്രങ്ങളിലായി മാരുതി സുസുക്കിയുടെ നെക്‌സ, അരീന ചാനലുകളെ പോപ്പുലർ വെഹിക്കിൾസ് പ്രതിനിധീകരിക്കുന്നു.

പാലാരിവട്ടത്തെ ഈ ലോഞ്ച്, ഈ ദീർഘകാല യാത്രയിലെ മറ്റൊരു നാഴികക്കല്ലാണ്. പോപ്പുലർ മാരുതിയിൽ പുതിയ ബലേനോയുടെ ബുക്കിങ്ങ് ആരംഭിച്ചിട്ടുള്ളത് കൂടാതെ, കേരളത്തിലെ മറ്റൊരു മാരുതി ഡീലറും നല്കാത്ത എക്സ്‌ക്ലൂസീവ് ഓഫറുകളാണ് പോപ്പുലർ മാരുതി പുതിയ ബലേനോക്ക് നല്കുന്നത്. ബലേനോ നേരിട്ട് കാണാനും അനുഭവിക്കാനും ഉപഭോക്താക്കളെ പോപ്പുലർ നെക്‌സ് പാലാരിവട്ടം ക്ഷണിക്കുന്നു.

ചടങ്ങിൽ നെക്‌സ പാലാരിവട്ടം ബ്രാഞ്ച് ഹെഡ് സുഭാഷ് രാമകൃഷ്ണൻ , സെയിൽസ് ഹെഡ് രശ്മി അജയ്, കുറ്റൂക്കാരൻ ഗ്രൂപ്പ് ബ്രാൻഡ് മാനേജർ ഷഫീഖ് താജുദീൻ, എന്നിവർ പങ്കെടുത്തു.

ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും ഏറ്റവും അടുത്തുള്ള പോപ്പുലർ നെക്‌സ
ഷോറൂം സന്ദർശിക്കുക,
Mob: 9567500883

Read More
s
ന്യൂസ് ഡെസ്ക്
View all posts →