Saturday, 12 September 2026
‘Honest storytelling is a powerful means of change
06:24:43 PM IST
Kerala

‘ഞാൻ മോഹൻലാലിനെക്കാളും വിജയ്‌യെക്കാളും നന്നായി ഡാൻസ് കളിക്കുന്നു’; കെഎസ്ഇബി സംഘത്തിനോടൊപ്പമുള്ള എഐ വീഡിയോയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

ന്യൂസ് ഡെസ്ക് 12 September 2026, 5:04 pm
SHARE

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രി വി.ഡി.സതീശന്റെ നൃത്തം വൈറലായിരുന്നു. രജനീകാന്ത് ചിത്രം ജെയ്ലർ-2ൽ ഷംന കാസിമും സംഘവും ചുവടു വച്ച ‘അല ബോലേ’ ഗാനത്തിന് ചുവടുകൾ തീർക്കുന്ന മുഖ്യമന്ത്രിയുടെയും കെഎസ്ഇബി സംഘത്തിന്റെയും കൃത്രിമാവിഷ്കാരമായിരുന്നു വീഡിയോ. വീഡിയോ ദൃശ്യങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.

കൃത്രിമ ബുദ്ധിയിപ്പോൾ സംഗീതവും നൃത്തവും ഉൾപ്പെടെ എല്ലാം നിർമിക്കുന്നു. നിയമത്തിൽ എങ്ങനെ പുത്തൻ നിർമിതികളെ നിർവചിക്കാനാകും? ഇന്ന് സോഷ്യൽ മീഡിയയിൽ മറ്റൊരു രസകരമായ സംഭവമുണ്ടായി. ഞാൻ ഒരു ഗ്രൂപ്പ് ഡാൻസിന് നേതൃത്വം നൽകുന്നു. ഞാൻ മോഹൻലാലിനെയും എന്റെ സുഹൃത്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യെക്കാളും നന്നായി നൃത്തം ചെയ്യുന്നു. നിങ്ങൾ ഒന്ന് കാണണം. ഞാൻ ഞെട്ടിപ്പോയി. അവർ അങ്ങനെയാണ് സൃഷ്‌ടികൾ പുറത്തുവിടുന്നത് എന്നും അദ്ദേഹം ചോദിച്ചു.

നിയമം കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്നു. നൂതന സാങ്കേതികതയുടെ ഇടപെടലിനെ തുടർന്ന്, നിയമത്തിന്റെ ചട്ടക്കൂടിലും വലിയ മാറ്റങ്ങൾ വന്നേക്കും. പകർപ്പവകാശം, ഭൗതിക സ്വത്തിന്മേലുള്ള അവകാശം, പൈറസി തുടങ്ങി എല്ലാത്തിലും മാറ്റങ്ങൾ വരണം. ഭാവി സാങ്കേതികവിദ്യ അത്തരത്തിൽ ഉരുത്തിരിഞ്ഞു വരികയാണ് എന്നും അദ്ദേഹം പറഞ്ഞു.

s
ന്യൂസ് ഡെസ്ക്
View all posts →