കാന്തപുരത്തിന്റെ നിലപാടുകളോട് പൂർണമായി യോജിക്കുന്നില്ല; മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ നൽകുന്നുണ്ടെന്നത് കാന്തപുരത്തിൻ്റെ മുഖത്തു നോക്കിത്തന്നെ പറയും : മലേഷ്യൻ പ്രധാനമന്ത്രി
കാന്തപുരം എ. പി. അബൂബക്കർ മുസ്‌ല്യാരുടെ എല്ലാ ആശയങ്ങളോടും താൻ യോജിക്കുന്നില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ ഉറപ്പു നൽകുന്നുണ്ടെന്ന കാര്യം കാന്തപുരത്തിൻ്റെ മുഖത്തു നോക്കിത്തന്നെ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മലേഷ്യൻ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
‘ഖുർആൻ ഉൾപ്പെടെയുള്ള മതഗ്രന്ഥങ്ങൾ മനസ്സിലാക്കുന്നതിൽ സംഭാവനകൾ നൽകിയ ഒരു പരമ്പരാഗത മതപണ്ഡിതനാണ് അദ്ദേഹം. എന്നാൽ, അദ്ദേഹത്തിന്റെ എല്ലാ വീക്ഷണങ്ങളും ഞങ്ങൾ പങ്കുവെക്കുന്നുണ്ടെന്ന് ഇതിനർഥമില്ല.’ അൻവർ ഇബ്രാഹിം പറഞ്ഞു. ഇക്കാര്യം താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സൂചിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാന്തപുരത്തെ കാണാനായി മലേഷ്യൻ പ്രധാനമന്ത്രി ഞായറാഴ്‌ച വൈകീട്ട് കോഴിക്കോട്ട് എത്താനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്ന് നേരത്തേ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ പറഞ്ഞത് വലിയ വിവാദമായിരുന്നു. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും കൊച്ചിയിൽ നടന്ന കേരള മുസ്ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.
‘വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാന് മാന്ത്രികവടിയൊന്നും കൈവശമില്ല’; ഏക പോംവഴി സ്വയം നിയന്ത്രണം : കെഎസ്ഇബി എംഡി
വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് മുൻപ് ബിൻ ലാദൻ ലക്ഷ്യമിട്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും; സിഐഎ രേഖകൾ പുറത്ത്