വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് മുൻപ് ബിൻ ലാദൻ ലക്ഷ്യമിട്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും; സിഐഎ രേഖകൾ പുറത്ത്
വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് മുൻപ് അൽ-ഖായിദ നേതാവ് ഒസാമ ബിൻ ലാദൻ ലക്ഷ്യമിട്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉണ്ടായിരുന്നതായി റിപ്പോർട്ട്. സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിൽ യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യമുള്ളതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഉസാമ ബിൻ ലാദനുമായി ബന്ധപ്പെട്ടുള്ള എഴുപതോളം പ്രസിഡൻഷ്യൽ ഇന്റലിജൻസ് ബ്രീഫുകൾ സിഐഎ കഴിഞ്ഞദിവസം പുറത്തുവിട്ടത്. വിവിധ കാലങ്ങളിൽ ഉസാമ ബിൻ ലാദനെക്കുറിച്ചും അൽ-ഖായിദയെക്കുറിച്ചും സിഐഎ യുഎസ് പ്രസിഡന്റുമാർക്ക് നൽകിയ ഇന്റലിജൻസ് വിവരങ്ങളാണ് നൂറിലേറെ പേജുകളിലായുള്ളത്. ഇതിൽ 1998 ഓഗസ്റ്റ് 28ന് നൽകിയ ബ്രീഫിലാണ് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ ബിൻ ലാദൻ ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായുള്ള പരാമർശമുള്ളത്.
ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാൻ, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യെമൻ, ഉഗാണ്ട, നൈജീരിയ തുടങ്ങിയ രാജ്യങ്ങളും ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്നതായും രേഖകളിൽ പറയുന്നുണ്ട്. അതേസമയം, ഇന്ത്യയിൽ എവിടെ, എപ്പോൾ, എങ്ങനെയാണ് ബിൻലാദൻ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്ന് രേഖകളിൽ വ്യക്തമാക്കുന്നില്ല. ബിൻലാദന്റെ ഭീകരശൃംഖല ഇപ്പോഴും ഭീഷണിയാണെന്ന തലക്കെട്ടിലുള്ള രേഖയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
‘വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാന് മാന്ത്രികവടിയൊന്നും കൈവശമില്ല’; ഏക പോംവഴി സ്വയം നിയന്ത്രണം : കെഎസ്ഇബി എംഡി
കാന്തപുരത്തിന്റെ നിലപാടുകളോട് പൂർണമായി യോജിക്കുന്നില്ല; മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ നൽകുന്നുണ്ടെന്നത് കാന്തപുരത്തിൻ്റെ മുഖത്തു നോക്കിത്തന്നെ പറയും : മലേഷ്യൻ പ്രധാനമന്ത്രി