‘80% ഇന്ത്യക്കാരും നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർ’; ബ്രിക്സ് വിരുന്നിൽ നേതാക്കൾക്ക് സസ്യാഹാരം മാത്രമാക്കിയതിൽ പരോക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യക്കാരിൽ 80 ശതമാനം ആളുകളും നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്നും ഇന്ത്യൻ നോൺ-വെജിറ്റേറിയൻ ഭക്ഷണം എൻ്റെ സഹോദരി ഉണ്ടാക്കുന്ന ചോലെ ബട്ടൂരെ പോലെ തന്നെ വളരെ രുചികരമാണെന്നും രാഹുൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയുടെ പരമ്പരാഗത രുചികളും പോഷകസമൃദ്ധമായ ചെറുധാന്യ വിഭവങ്ങളും മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേതാക്കൾക്കായി ഒരുക്കിയ അത്താഴ വിരുന്നിൽ ഉൾപ്പെടുത്തിയിരുന്നത്. മാംസാഹാരം മെനുവിൽ നിന്ന് പൂർണമായി ഒഴിവാക്കുകയും ചെയ്തിരുന്നു.
ഗുജറാത്തി വിഭവമായ ഖാണ്ട്വി, പനീർ ലബബ്ദാർ, മില്ലറ്റ് പുലാവ്, ജിലേബി എന്നിവയടക്കമുള്ള ഇന്ത്യൻ വിഭവങ്ങളും വിരുന്നിൽ ഉണ്ടായിരുന്നു. വിരുന്നിൽ പങ്കെടുക്കാൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും കേന്ദ്രമന്ത്രിമാർക്കും ക്ഷണമുണ്ടായിരുന്നു.
ആറുവരി ദേശീയപാതയിൽ ബസുകൾ നിർത്താൻ പാടില്ല, സ്വകാര്യ ബസുകൾ സർവീസ് റോഡ് വഴി മാത്രം; നിയമം ലംഘിച്ചാൽ കർശന നടപടിയെന്ന് എംവിഡി
ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിൽ സമാപനം; പ്രധാനമന്ത്രിയുടെ വിവിധ ലോകരാജ്യ തലവന്മാരുമായുള്ള ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുന്നു