മലയാള സിനിമയുടെ റെക്കോർഡുകൾ തകർത്ത് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; 305 കോടി പിന്നിട്ട് കുതിപ്പ്
മലയാള സിനിമയുടെ ബോക്‌സ് ഓഫിസിൽ പുതുചരിത്രം കുറിച്ച് നിവിൻ പോളി ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. മലയാളത്തിലെ ഏറ്റവും വലിയ പണംവാരിച്ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ ചിത്രം 305 കോടി രൂപയുടെ ആഗോള കളക്ഷനാണ് ഇതിനോടകം നേടിയത്. ‘ലോക’യുടെ 302.65 കോടി എന്ന റെക്കോർഡ് മറികടന്നാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടരുന്നത്.
ഇതോടെ 300 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ മലയാള ചിത്രമെന്ന നേട്ടവും ‘ബെത്ലഹേം’ സ്വന്തമാക്കി. അതേസമയം, ഏറ്റവും വേഗത്തിൽ 300 കോടി പിന്നിടുന്ന മലയാള ചിത്രമെന്ന റെക്കോർഡും ചിത്രത്തിന് സ്വന്തം. ‘ലോക’ 45 ദിവസം കൊണ്ടാണ് 300 കോടി ക്ലബ്ബിലെത്തിയതെങ്കിൽ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ വെറും 24 ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.
നിവിൻ പോളി–മമിത ബൈജു കോംബോയിൽ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഇതിനോടകം മലയാള സിനിമയിലെ ഇൻഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു. വൻ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്തിട്ടുണ്ട്. റെക്കോർഡുകൾ ഒന്നിന് പിന്നാലെ ഒന്നായി സ്വന്തമാക്കി ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ മലയാള സിനിമയുടെ ബോക്‌സ് ഓഫിസ് ചരിത്രത്തിൽ പുതിയ അധ്യായം എഴുതുകയാണ്.
വിജയ് സേതുപതിയുടെ പരാമർശം മുഖ്യമന്ത്രി വിജയ്യെ ഉന്നമിട്ടോ? താരത്തിനെതിരെ വിമർശനം ശക്തം
അല്ലു അർജുൻ ഫാൻസിന്റെ ‘ഫാൻ പവർ’; 8 സംസ്ഥാനങ്ങളിൽ 3 ലക്ഷം പെൺകുട്ടികളിലേക്ക് ആരോഗ്യബോധവൽക്കരണം