Sunday, 13 September 2026
‘Honest storytelling is a powerful means of change
03:49:40 PM IST
Film News

വിജയ് സേതുപതിയുടെ പരാമർശം മുഖ്യമന്ത്രി വിജയ്‌യെ ഉന്നമിട്ടോ? താരത്തിനെതിരെ വിമർശനം ശക്തം

SHARE

നടൻ വിജയ് സേതുപതിയുടെ നേതൃത്വത്തെക്കുറിച്ചുള്ള പരാമർശം വിവാദത്തിൽ. ബിഗ് ബോസ് തമിഴ് ഷോയ്ക്കിടെയായിരുന്നു പരാമർശം. നേതൃത്വം എന്താണെന്ന് അറിയാതെ വാഗ്ദാനങ്ങൾ നൽകുന്നതും പ്രശ്നങ്ങളുണ്ടാകുമ്പോൾ എതിരാളികളെ വിമർശിച്ച് മാറിനിൽക്കുന്നതുമല്ല നേതൃത്വമെന്ന് വിജയ് സേതുപതി പറഞ്ഞു. പരാമർശം തമിഴക വെട്രി കഴകം നേതാവ് വിജയ്‌ക്കെതിരായ ഒളിയമ്പാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയും ശക്തമായി.

അതിനിടെ, ഏറെ നാളുകൾക്ക് ശേഷം തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും നടൻ അജിത് കുമാറും കണ്ടുമുട്ടി. അജിത് മത്സരാർഥിയായി പങ്കെടുക്കുന്ന ലണ്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടന്ന കാറോട്ട മത്സരത്തിന്റെ ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയപ്പോഴാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. നടി തൃഷയും അജിത്തിനെ കാണാനെത്തിയിരുന്നു. തൃഷ അജിത്തിനെ സന്ദർശിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് അജിത് കുമാർ പ്രൊഫഷണൽ കാറോട്ട മത്സരരംഗത്തേക്ക് തിരിച്ചെത്തുന്നത്. ബ്രിട്ടനിലെ പ്രമുഖ റേസിംഗ് ട്രാക്കിൽ അജിത് മത്സരിക്കുമ്പോൾ സംസ്ഥാന മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി മത്സരം ഫ്ലാഗ് ഓഫ് ചെയ്തുവെന്ന പ്രത്യേകതയും ചടങ്ങിനുണ്ടായിരുന്നു. അജിത്തിന്റെ മത്സരവും വിജയിന്റെ സാന്നിധ്യവും തമിഴക രാഷ്ട്രീയ-സിനിമാ മേഖലകളിലും ശ്രദ്ധ നേടി.

s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →