ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്; കാരണം അവ്യക്തം
ന്യൂസ് ഡെസ്ക്
13 September 2026, 1:23 pm
ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന് വിട്ടുനിന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. ശനിയാഴ്ച ബ്രിക്സ് നേതാക്കൾക്കായി മോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്നാണ് ഷീ ജിൻപിങ് വിട്ടുനിന്നത്.
ശനിയാഴ്ച ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച അത്താഴവിരുന്നിൽ ചൈനീസ് പ്രസിഡന്റ് പങ്കെടുത്തില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയും റിപ്പോർട്ട്ചെയ്തു.
അതേസമയം, അത്താഴവിരുന്നിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമല്ലെന്ന് പിടിഐ റിപ്പോർട്ടിൽ പറയുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ ഉൾപ്പെടെയുള്ള നേതാക്കൾ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്തിരുന്നു.
Read More
ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിൽ സമാപനം; പ്രധാനമന്ത്രിയുടെ വിവിധ ലോകരാജ്യ തലവന്മാരുമായുള്ള ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുന്നു
കുടിവെള്ളം ചോദിച്ച് വീട്ടിലെത്തി, വെള്ളമെടുക്കാൻ വീട്ടുകാർ പോയ തക്കംനോക്കി അഞ്ചര പവൻ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവർന്നു
‘കഴിഞ്ഞ 34 വർഷത്തെ സൗഹൃദം, അദ്ദേഹം മുഖ്യമന്ത്രിയായതിൽ എനിക്ക് അതിരറ്റ സന്തോഷം’ : അജിത് കുമാർ
ന്യൂസ് ഡെസ്ക്
View all posts →