പ്രിയപ്പെട്ടവര്‍ ഈ മണ്ണിനടിയില്‍ വിറങ്ങലിച്ചു കിടക്കുമ്പോള്‍ മലയിറങ്ങുന്നതെങ്ങനെ; കണ്ണീരണിഞ്ഞ് കവളപ്പാറ

ഉരുള്‍പ്പൊട്ടലില്‍ കനത്ത നാശനഷ്ടമുണ്ടായ നിലമ്പൂര്‍ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തിയിരിക്കുകയാണ്. മരങ്ങള്‍ മുറിച്ചുമാറ്റിയും മണ്ണുനീക്കിയുമാണ് ഇവിടെ തിരച്ചില്‍ നടക്കുന്നത്. സൈന്യത്തിനൊപ്പം ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. രക്ഷാ ദൗത്യത്തിനിടെ വീടിന്റെ കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടിച്ചിറങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ എട്ടുവയസ്സുകാരി അലീനയുടെ മൃതദേഹം പുറത്തെടുത്തു. മണ്ണിനടിയില്‍ അകപ്പെട്ട...

ആശങ്കകള്‍ക്ക് വിരാമം; നെടുമ്പാശേരി വിമാനത്താവളം തുറന്നു

കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി അടച്ചിട്ട നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം തുറന്നു. അബുദാബിയില്‍ നിന്നുളള യാത്രാവിമാനം കൊച്ചിയില്‍ ഇറങ്ങി. എന്നാല്‍ ഇന്ന് കൊച്ചിയില്‍ നിന്ന് ഉറപ്പെടേണ്ട ചില വിമാനങ്ങള്‍ റദ്ദാക്കി. മഴ കനത്തതോടെ വ്യഴാഴ്ച രാത്രിയാണ് വിമാനത്താവളം അടച്ചത്. വെള്ളിയാഴ്ച രാവിലെ തുറക്കാം എന്ന്...

കുട്ടനാട്ടില്‍ വെള്ളപ്പൊക്കവും കൃഷിനാശവും; ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം മൂവായിരമായി

മടമുറിഞ്ഞതിനെ തുടര്‍ന്ന് കുട്ടനാട്ടില്‍ വെള്ളപ്പൊക്കവും കൃഷിനാശവും. കൈനകരിയില്‍ നാനൂറിലധികം വീടുകളില്‍ വെള്ളം കയറി. ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവറുടെ എണ്ണം മൂവായിരമായി. വീടുകള്‍ സംരക്ഷിക്കാനുള്ള ഓട്ടത്തിലാണ് കുട്ടനാട്ടുകാര്‍. അകംവരെ വെള്ളം നിറഞ്ഞു. കൈനകരിയില്‍ കനകാശ്ശേരി പാടശേഖരത്തില്‍ മടവീണതിനെ തുടര്‍ന്നാണ് വലിയകരി, മീനപ്പള്ളി പാടങ്ങള്‍ നിറഞ്ഞത്. ഇന്ന് പുലര്‍ച്ചയോടെ...

വാണിയമ്പുഴയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; ഹെലികോപ്റ്ററില്‍ ഭക്ഷണമെത്തിച്ചു

മലപ്പുറം വാണിയമ്പുഴയില്‍ കാട്ടില്‍ കുടുങ്ങിക്കിടക്കുന്ന ഇരുനൂറിലധികം ആളുകളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ചാലിയാര്‍ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്നാണ് ഇവര്‍ കാട്ടില്‍ ഒറ്റപ്പെട്ടത്. ഹെലികോപ്റ്ററില്‍ ഇവിടെയുള്ളവര്‍ക്ക് ഭക്ഷണമെത്തിച്ചു. ഇതിനിടെ ആദിവാസി കോളനിയിലെ ആറുപേര്‍ മലവെള്ളപ്പാച്ചിലിനെ വകവെക്കാതെ നീന്തി മുണ്ടേരിയിലെത്തി. തങ്ങളുടെ വീട് തകര്‍ന്നുവെന്നും കഴിക്കാന്‍ ഭക്ഷണംപോലുമില്ലെന്നും അവര്‍ മാതൃഭൂമി...

ഉരുള്‍ പൊട്ടല്‍ ബാക്കിയാക്കിയ മണ്ണില്‍ ഉയര്‍ന്നു നില്‍ക്കുന്ന കാലുകള്‍; ഉള്ളു പൊള്ളിച്ച് കവളപ്പാറയിലെ കാഴ്ച

വീണ്ടുമൊരു പ്രളയദുരിതത്തിലേക്ക് തള്ളി വിടപ്പെട്ടിരിക്കുകയാണ് കേരളം. മഴക്കെടുതിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് മലപ്പുറം കവളപ്പാറയും നിലമ്പൂരും വയനാടുമെല്ലാം. ഉറ്റവരും ഉടയവരും മണ്ണിനടിയിലാണെന്നറിഞ്ഞ് ആര്‍ത്തലച്ചു കരയുകയാണ് പലരും. വയനാട്ടിലും കവളപ്പാറയിലുമാണ് മഴ സംഹാര താണ്ഡവമാടിയത്. കവളപ്പാറയില്‍ മാത്രം 36 വീടുകളാണ് ഒലിച്ചുപോയി. മൂന്ന് മൃതദേഹങ്ങള്‍ ഇതേവരെ കണ്ടെത്തിയിട്ടുണ്ട്. 38 പേരെ...

കഴിഞ്ഞ പ്രളയത്തില്‍ നിന്ന് ഒന്നും പഠിക്കാത്തവര്‍ കുറ്റം എന്തിന് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുന്നു ?; വിമര്‍ശനവുമായി കെ. സുരേന്ദ്രന്‍

സാമൂഹ്യമാധ്യമങ്ങളിലെ ഊരും പേരുമില്ലാത്തവരുടെ പ്രചാരണങ്ങളുടെ പേരില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രിയും ധനമന്ത്രിയും വൈദ്യുതമന്ത്രിയും വാളെടുക്കുന്നതെന്തിനെന്നു മനസ്സിലാവുന്നില്ല ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ഉത്തരവാദപ്പെട്ടവരാരെങ്കിലും ദുരിതാശ്വാസനിധി തട്ടിപ്പാണെന്നും വകമാറ്റിയെന്നും പറഞ്ഞോ? കഴിഞ്ഞ പ്രളയ കാലത്തുമുഴുവന്‍ കേന്ദ്രം അഞ്ഞൂറു കോടിയേ തന്നുള്ളൂ എന്ന് കള്ളപ്രചാരണം നടത്തിയവരാണ് ഇപ്പോഴും ഈ...

ഇടുക്കിയിലെ സ്വകാര്യ ഹോം സ്റ്റേയില്‍ മൂന്ന് പേര്‍ തൂങ്ങി മരിച്ച നിലയില്‍

ഇടുക്കി തേക്കടിയിലെ സ്വകാര്യ ഹോം സ്റ്റേയില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ വിഷ്ണു, ഭാര്യ ജീവ, ജീവയുടെ അമ്മ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹങ്ങള്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസമായി സ്വകാര്യ ഹോം സ്റ്റേയില്‍ ഇവര്‍ റൂമെടുത്ത് താമസിക്കുകയായിരുന്നു. ഇവിടെ വീട്...

പുത്തുമലയില്‍ ഒരാളുടെയും കോട്ടക്കുന്നില്‍ രണ്ടാളുകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കനത്ത മഴയെതുടര്‍ന്ന് വയനാട് മേപ്പാടി പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ പെട്ട് മരിച്ച ഒരാളുടെയും മലപ്പുറം കോട്ടക്കുന്നില്‍ രണ്ടാളുകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. റാണിയെന്ന ആളുടെ മൃതദേഹമാണ്പിത്തുമലയില്‍ കണ്ടെത്തിയത്.കോട്ടക്കുന്നില്‍ ഗീതു (22), ധ്രുവന്‍ (2) എന്നീ രണ്ടു പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. പുത്തുമലയില്‍ നാല് ദിവസം മുന്‍പ് കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്....

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിച്ചു

റണ്‍വേയില്‍ വെള്ളം കയറി പ്രവര്‍ത്തനം നിര്‍ത്തിവെച്ച നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച ഉച്ചക്ക് 12 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. നേരത്തേ മൂന്നു മണിവരെ വിമാനത്താവളം അടച്ചിട്ടതായി സിയാല്‍ അറിയിച്ചിരുന്നു. ഇതു പ്രകാരം ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ നടത്താന്‍ വേണ്ട നടപടികളെടുക്കാന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ ആറ് വിമാനങ്ങള്‍...

ചിഹ്നങ്ങള്‍ ധരിച്ച് ദുരിതാശ്വാസ ക്യാമ്പില്‍ കയറേണ്ട, ചിലരുടെ പ്രചാരണം ഹീനമായ കുറ്റകൃത്യം; മുഖ്യമന്ത്രി

പ്രത്യേക ചിഹ്നങ്ങള്‍ ധരിച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ക്കകത്തേക്കു കയറേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ ക്യാംപുകളില്‍ പ്രത്യേക അടയാളങ്ങളുമായി പ്രവേശിക്കേണ്ടതില്ല. ക്യാംപുകളില്‍ ആളുകളെ കാണാന്‍ പോകുന്നവര്‍ ചിട്ട പാലിക്കണം. എല്ലാവരും ക്യാംപുകള്‍ക്ക് അകത്തേക്കു കയറരുത്. രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ചിലര്‍ പ്രചാരണം നടത്തുന്നു. ഇത് നാടിനോടു ചെയ്യുന്ന ഹീനമായ...