എന്‍.ഡി.ആര്‍.എഫ് കേരളത്തിലേയ്ക്ക്, രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളും; സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 23,000 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. വയനാട്ടില്‍ മാത്രം 10000 പേരാണ് ക്യാമ്പിലുള്ളത്. എന്‍ഡിആര്‍എഫിന്റെ നാലുസംഘം കേരളത്തിലേക്ക് തിരിച്ചു. ഭോപ്പാലില്‍ നിന്ന് സേനയുടെ നാലുസംഘം എത്തും. മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങി. കോഴിക്കോട് മുക്കത്ത് കനത്ത മഴയില്‍...

ഗൾഫിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി; കൊച്ചി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചത് കാരണമായി

കനത്തമഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. പെരുന്നാള്‍ അവധിക്കാലത്ത് നാട്ടിലെത്താനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികളുടെ യാത്ര മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. റണ്‍വേയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെ...

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 22 മരണം, ഇന്ന് മാത്രം 15 മരണം; 9 ജില്ലകളില്‍ റെഡ് അലർട്ട്

സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് 12 മരണം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്നും (വെള്ളിയാഴ്ച) അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണത്തിന്റെ അറിയിപ്പ്.9 ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്.വയനാട് , കണ്ണൂര്‍, ഇടുക്കി , എറണാകുളം...

12 ട്രെയിനുകൾ റദ്ദാക്കി, ആലപ്പുഴ വഴിയുള്ള റെയിൽ ഗതാഗതം തടസ്സപ്പെട്ടു

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. 12 ട്രെയിനുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.ആലപ്പുഴയ്ക്കും ചേര്‍ത്തലയ്ക്കും ഇടയില്‍ ട്രാക്കില്‍ മരം വീണതിനെത്തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകും. ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി, ബെംഗളൂരു- കൊച്ചുവേളി എന്നീ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ടു....

ഇടുക്കി ഉൾപ്പെടെയുള്ള വലിയ ഡാമുകൾ നിലവിൽ തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എം.എം മണി

സംസ്ഥാനത്ത് പരക്കെ അതിശക്തമായി മഴ പെയ്യുന്നുണ്ടെങ്കിലും വലിയ ഡാമുകളൊന്നും തുറന്നു വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. ഡാമുകള്‍ തുറന്നു വിടുന്നത് സംബന്ധിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ വിലയിരുത്താനായി ഉച്ചയ്ക്ക് വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും വൈദ്യുതി വകുപ്പ്...

കോഴിക്കോട് മാവൂരില്‍ ആയിരത്തിലേറെ വീടുകളില്‍ വെള്ളം കയറി

കോഴിക്കോട് മാവൂര്‍, ചെറൂപ്പ, തെങ്ങിലക്കടവ്‌ പ്രദേശങ്ങളിലായി ആയിരത്തിലേറെ വീടുകളില്‍ വെള്ളം കയറി. ചാലിയാര്‍ കര കവിഞ്ഞ് ഇരുകരകളിലുമുള്ള വീടുകളെല്ലാം വെള്ളത്തിലായി. ചാലിയാറിന് പുറമെ ചെറുപുഴ, ചാലിപ്പുഴ എന്നീ പുഴകളും കരകവിഞ്ഞു. വീടുകളില്‍ വെള്ളം കയറിയതോടെ കുറേ പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി. വലിയൊരു പങ്ക് ജനങ്ങള്‍ കുടുംബസമേതം ബന്ധുവീടുകളിലേക്കും...

മഴക്കെടുതി; ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഇവയാണ്

സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം: 04712331639, 23333198 സ്റ്റേറ്റ് ടോള്‍ ഫ്രീ നമ്പര്‍ 1070, ജില്ലാ ടോള്‍ ഫ്രീ നമ്പര്‍ 1077 സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം: 04712331639, 23333198 കാസര്‍കോട്: 9446601700, 0499-4257700 കണ്ണൂര്‍: 9446682300, 0497-2713266 വയനാട്: 9446394126, 04936-204151 തിരുവനന്തപുരം: 9497711281, 0471-2730045 കോഴിക്കോട്: 9446538900, 0495-2371002 പാലക്കാട്: 8301803282, 0491-2505309 തൃശ്ശൂര്‍: 9447074424, 0487-2362424 എറണാകുളം: 7902200400, 0484-2423513 ഇടുക്കി: 9383463036,...

പാലക്കാട് ഉരുള്‍പൊട്ടല്‍; മൂന്നു കുടുംബങ്ങള്‍ ഒറ്റപ്പെട്ടു, ഓരാടം പാലത്ത് പുഴ ഗതി മാറി ഒഴുകുന്നു

പാലക്കയം അച്ചിലടിയില്‍ ഉരുള്‍പൊട്ടല്‍. മൂന്നു കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പാലക്കാട് -കോഴിക്കോട് ദേശീയ പാതയില്‍ ഓരാടം പാലത്ത് ചെറുപുഴ ഗതി മാറി ഒഴുകുകയാണ്. ഈ റൂട്ടില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. രണ്ട് വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നുണ്ട്. തിരൂര്‍ക്കാട് പടിഞ്ഞാറെ പാടം പ്രദേശത്ത് 11 വീടുകളില്‍ വെള്ളം കയറി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സംസ്ഥാനത്ത്...

കുറ്റ്യാടിയില്‍ ഒഴുക്കില്‍പെട്ട് രണ്ട് പേര്‍ മരിച്ചു

കോഴിക്കോട് കുറ്റ്യാടിയില്‍ ഒഴക്കില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു. വയല്‍ മുറിച്ചു കടക്കവെയാണ് അപകടമുണ്ടായത്. കുറ്റ്യാടി സിറാജുല്‍ഹുദ മാനേജര്‍ മാക്കൂര്‍ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് കുറ്റ്യാടി വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ എം.എല്‍.എ പാറക്കല്‍ അബ്ദുള്ള ഫെയ്സ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. സംസ്ഥാനത്ത്...

പുത്തുമല ഉരുള്‍പൊട്ടല്‍; നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.ഇന്ന് രാവിലെ മുതല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.സൈന്യത്തിന്റെ നേതൃത്വത്തിലാണ് മേഖലയിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കൂടുതല്‍ പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ക്ഷേത്രം, മുസ്ലീം പള്ളി, ഒരു കാന്റീന്‍, എഴുപതോളം...