കുട്ടനാട്ടില്‍ ബി.ഡി.ജെ.എസ് തന്നെ മത്സരിക്കും: തുഷാര്‍ വെള്ളാപ്പള്ളി

കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് തന്നെ മത്സരിക്കുമെന്നും ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും പാര്‍ട്ടി നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സുഭാഷ് വാസുവിന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുമെന്നും തുഷാര്‍ പറഞ്ഞു. 'സുഭാഷ് വാസു പാര്‍ട്ടിയെയും സമുദായത്തെയും വഞ്ചിച്ചു. സുഭാഷ് വാസു ഒറ്റയ്ക്ക്...

അഫ്സല്‍ ഗുരുവിനെയും യാക്കൂബ് മേമനെയും എല്ലാം ഓര്‍ക്കുമ്പോള്‍ നാം മറന്നുപോകുന്ന ചിലരുണ്ട്, മനുഷ്യാവകാശങ്ങള്‍ക്ക് ശ്രമിക്കുകയും കൊല്ലപ്പെടുകയും ചെയ്തവര്‍: ആനന്ദ്

അഫ്‌സല്‍ ഗുരു, മഖ്ബൂല്‍ ഭട്ട്, യാക്കൂബ് മേമന്‍ ഇവര്‍ക്കൊക്കെ വധശിക്ഷ നല്‍കിയതെല്ലാം ചര്‍ച്ചയാവുമ്പോള്‍ മനുഷ്യാവകാശങ്ങള്‍ക്ക് ശ്രമിക്കുകയും കൊല്ലപ്പെടുകയും ചെയ്തവരെ നമ്മള്‍ മറക്കുകയും ചെയ്യുന്നെന്ന് എഴുത്തുകാരന്‍ ആനന്ദ് പറഞ്ഞു. 2019-ലെ എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവായ ആനന്ദ് മാതൃഭൂമി ആഴ്ചപതിപ്പില്‍ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അഫ്‌സല്‍ ഗുരു, മഖ്ബൂല്‍ ഭട്ട്,...

പിരിവ് നല്‍കിയില്ല; ശരീരത്തിലൂടെ ഓട്ടോ കയറ്റിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പിരുവ് നല്‍കാത്തതിന് യുവാവിന്റെ ശരീരത്തിലൂടെ ഓട്ടോ റിക്ഷ കയറ്റിയ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാറശാല നടുത്തോട്ടം ബ്രാഞ്ച് സെക്രട്ടറി പ്രദീപാണ് പിടിയിലായത്. പുതുവല്‍സരാഘോഷത്തിന് 100 രൂപ പിരിവ് നല്‍കാന്‍ വിസമ്മതിച്ച പാറശാല സ്വദേശിയായ സെന്തില്‍ റോയിയെ മര്‍ദിച്ചശേഷം ശരീരത്തിലൂെട ഓട്ടോ റിക്ഷ കയറ്റി ഇറക്കിയതായി...

‘പുതിയ സ്വപ്നങ്ങള്‍, പുതിയ പ്രതീക്ഷകള്‍’; വേളാങ്കണ്ണിയില്‍ പോയി തല മൊട്ടയടിച്ച ചിത്രങ്ങള്‍ പങ്കുവെച്ച് ഹൈബി ഈഡനും അന്നയും 

പുതുവത്സരത്തില്‍ പുതിയ ലുക്കുമായി എറണാകുളം എം.പി  ഹൈബി ഈഡനും  ഭാര്യ അന്ന ലിന്‍ഡന്‍ ഈഡനും. ഇരുവരും തല മൊട്ടയടിച്ച ചിത്രങ്ങള്‍ ഹൈബി ഈഡന്‍ ഫെയ്സ്ബുക്കില്‍ പങ്ക് വെച്ചു. വേളാങ്കണ്ണി പള്ളിയില്‍ പോയാണ് ഇരുവരും തല മൊട്ടയടിച്ചത്. Velankanni diaries continues... എന്ന അടിക്കുറിപ്പോടെ അന്നയും  ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍...

ഗവര്‍ണറെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തണം, രാജി വെച്ചില്ലെങ്കില്‍ തെരുവിലിറങ്ങി നടക്കാന്‍ സമ്മതിക്കില്ലെന്ന് കെ. മുരളീധരന്‍

പൗരത്വ നിയമ ഭേദഗതി ബന്ധപ്പെട്ട നിലപാടില്‍ ഗവര്‍ണറെ വിമര്‍ശിച്ച് കെ.മുരളീധരന്‍ എം.പി. ഗവര്‍ണര്‍ പരിധി വിട്ടാല്‍ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തണമെന്നും രാജി വെച്ചില്ലെങ്കില്‍ തെരുവിലിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് കുറ്റ്യാടിയില്‍ ദേശരക്ഷാ ലോംഗ് മാര്‍ച്ചിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ഗവര്‍ണര്‍ക്കെതിരായ കടന്നാക്രമണം. അതേ സമയം, ഗവര്‍ണര്‍ക്കെതിരെ...

കൊച്ചിയിലെ പ്രതിഷേധക്കടല്‍, അമ്പരപ്പ് പ്രകടിപ്പിച്ച് ഇംഗ്ലീഷ് മാധ്യമങ്ങള്‍, അവഗണിച്ച് ദേശാഭിമാനിയും ജന്മഭൂമിയും

പൗരത്വ നിയമത്തിനെതിരെ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന കൂറ്റന്‍ പ്രതിഷേധ ജാഥയ്ക്ക് കേരളത്തിലേയും ഇന്ത്യയിലെ പ്രമുഖ പത്രങ്ങളെല്ലാം വലിയ പ്രാധാന്യമാണ് നല്‍കിയത്. ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ്സ്, ടെലഗ്രാഫ് തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങള്‍ ഒന്നാം പേജില്‍ വലിയ പ്രാധാന്യത്തോടെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മാധ്യമവും മനോരമയും...

ബി.ഡി.ജെ.എസില്‍ ഭിന്നത; സുഭാഷ് വാസു സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസു സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ബി.ഡി.ജെ.എസ്സിലെ ഭിന്നതയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് സുഭാഷ് വാസു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷായ്ക്ക് അയച്ചു. 2018-ലാണ് സുഭാഷ് വാസു സ്പൈസസ് ബോര്‍ഡിന്റെ തലപ്പത്ത്...

പുതുവര്‍ഷ തലേന്ന് പതിവ് തെറ്റിക്കാതെ കേരളം; കുടിച്ചു തീര്‍ത്തത് 68.57 കോടിയുടെ മദ്യം; റെക്കോഡ് വില്‍പ്പന

പുതുവത്സര തലേന്ന് കേരളം കുടിച്ചുതീര്‍ത്തത് റെക്കോഡ് മദ്യം. ഡിസംബര്‍ 31-ന് മാത്രം സംസ്ഥാനത്താകെ വിറ്റത് 89.12 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം 76.97 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. ഇക്കുറി 12.15 കോടി രൂപയുടെ മദ്യം കൂടുതല്‍ വാങ്ങി. 16 ശതമാനം വര്‍ദ്ധനയാണ് ഒരുദിവസം മാത്രം നേടിയത്. ക്രിസ്മസ്...

ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കേണ്ടത് കര്‍ത്തവ്യം; പാലാരിവട്ടം അഴിമതി കേസിൽ എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷം തീരുമാനം എടുക്കുമെന്ന് ഗവര്‍ണര്‍

പാലാരിവട്ടം പാലം അഴിമതി കേസിൽ എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ . ഭരണഘടനയ്ക്കും നിയമത്തിനും വിധേയമായി പ്രവര്‍ത്തിക്കേണ്ടത് ഇന്ത്യാക്കാരന്റെയും കര്‍ത്തവ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. "ഭരണഘടനയ്ക്കും നിയമത്തിനും വിധേയമായി പ്രവര്‍ത്തിക്കണമെന്നത് ഓരോ ഇന്ത്യാക്കാരന്റെയും കര്‍ത്തവ്യമാണ്. എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനം...

‘അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കില്‍ ജോളി മൂന്ന് പേരെക്കൂടി കൊന്നേനെ’; വെളിപ്പെടുത്തലുമായി എസ്. പി, കെ. ജി സൈമണ്‍

കൂടത്തായി കൂട്ടക്കൊലക്കേസില്‍ ജോളിയെ അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കില്‍ ഇനിയും കൊലപാതകങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്ന് എസ്പി, കെ.ജി.സൈമണ്‍. കേസില്‍ ഇന്നലെയാണ് പൊലീസ് ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. റോയി തോമസിന്റെ ഭാര്യ ജോളിയാണ് ഒന്നാം പ്രതി, റോയ് തോമസിന്റെ ബന്ധു എംഎസ് മാത്യു രണ്ടാംപ്രതിയും, താമരശ്ശേരിയിലെ സ്വര്‍ണപ്പണിക്കാരന്‍ പ്രജു കുമാര്‍, കട്ടാങ്ങലിലെ സിപിഐഎം മുന്‍ നേതാവ്...