കെ. സുരേന്ദ്രൻ ഇന്ന്  സംഘടനാ ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും; ലക്ഷ്യം വിവാദങ്ങളിൽ ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കൽ

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാന ബിജെപിയിൽ ഉയർന്നുവന്ന വിവാദങ്ങളിൽ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹിയിൽ തുടരുന്ന കെ സുരേന്ദ്രന്റെ പ്രധാന ലക്ഷ്യം. സംസ്ഥാനത്ത സംഘടനാ പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും ദേശീയനേതൃത്വത്തിന്റെ അതൃപ്തി...

പതിവ് തെറ്റിച്ചില്ല; ഇന്ധനവില ഇന്നും കൂട്ടി

ഇന്ധനവില ഇന്നും കൂട്ടി. പെട്രാളിന് ലിറ്ററിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപ 34 പൈസയായി. ഡീസലിന് 91 രൂപ 77 പൈസ. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 98 രൂപ 10 പൈസയായി. ഡീസലിന് 93...

ഇടമലക്കുടിയിൽ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ ആദിവാസി യുവാവിനു വെടിയേറ്റു

ഇടമലക്കുടിയിൽ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ ആദിവാസി യുവാവിനു വെടിയേറ്റു. ഇരുപ്പുകല്ല് ഊരിൽ ബ്രാഹ്മണസ്വാമിയുടെ മകൻ ബി. സുബ്രഹ്‌മണ്യന് (38) ആണ് നെഞ്ചിൽ വെടിയേറ്റത്. സുബ്രഹ്‌മണ്യനെ  സംഭവ സ്ഥലത്തു നിന്ന് കമ്പിളി കെട്ടിയ മഞ്ചലിൽ 6 കിലോമീറ്റർ ചുമന്ന് പഞ്ചായത്ത്‌ ആസ്ഥാനമായ സൊസൈറ്റി കുടിയിൽ എത്തിച്ച ശേഷം അവിടെ നിന്ന്...

സംസ്ഥാനത്ത് ഇന്നും നാളെയും കർശന നിയന്ത്രണം; ഹോട്ടലുകളിൽ ഓൺലൈൻ ഡെലിവറി മാത്രം

സംസ്ഥാനത്ത് ഇന്നും നാളെയും ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങൾ. അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക. ഹോട്ടലുകളിൽനിന്ന് നേരിട്ട് പാഴ്‌സൽ വാങ്ങാൻ അനുവാദമില്ല, പകരം ഹോം ഡെലിവറി മാത്രം. കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസ് ഉണ്ടാകില്ല. അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക. ഭക്ഷ്യോത്പന്നങ്ങൾ, പഴം, പച്ചക്കറി, പാൽ, മത്സ്യവും മാംസവും,...

‘കൊലപാതകം നേരിട്ട് നടത്തിയവരും ഗൂഢാലോചന നടത്തിയവരും’; ‍വിമർശനവുമായി വി.ടി ബല്‍റാം

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഢാലോചനക്കേസിലെ പ്രതിയും സി.പി.ഐ.എം നേതാവുമായിരുന്ന പി.കെ കുഞ്ഞനന്തന്റെ ചരമദിനാഘോഷത്തിനെതിരെ വി.ടി ബൽറാം. വി.ഡി സവര്‍ക്കറും ഗാന്ധി കൊലപാതക കേസിലെ പ്രതികളും ഒപ്പമുള്ള ചിത്രവും പി.കെ കുഞ്ഞനന്തന്‍ സ്മൃതി മണ്ഡപത്തില്‍ എത്തിയ ടി.പി കേസ് പ്രതി ഷാഫിയുടെ ചിത്രവും പങ്ക് വെച്ചുകൊണ്ടാണ് വിമർശനം. കൊലപാതകം നേരിട്ട് നടത്തിയവരും...

ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകിയില്ല; ഇടത് എം.പിമാർ പ്രഫുൽ പട്ടേലിന് എതിരെ അവകാശലംഘന നോട്ടീസ് നൽകി

ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകാത്ത അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ഇടത് എംപിമാർ പാർലമെന്റിന്റെ ഇരുസഭകളിലും അവകാശലംഘന നോട്ടിസ് നൽകി. സഭാ ചട്ടം 187 പ്രകാരം രാജ്യസഭയിൽ എളമരം കരീം, ബിനോയ് വിശ്വം, എം.വി.ശ്രേയാംസ് കുമാർ, വി.ശിവദാസൻ, കെ.സോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നിവരും സഭാ ചട്ടം 222 പ്രകാരം എ.എം.ആരിഫ്,...

മാതൃഭൂമി എക്‌സിക്യൂട്ടീവ് എഡിറ്ററായി രാജീവ് ദേവരാജ് ചുമതലയേൽക്കും; ഉണ്ണി ബാലകൃഷ്ണന്‍ രാജിവെച്ചു ‍

മാതൃഭൂമി ന്യൂസ് ചാനൽ എക്സിക്യൂട്ടീവ് എഡിറ്ററായി രാജീവ് ദേവരാജ് ചുമതലയേല്‍ക്കും. ജൂലൈ ഒന്നിന് അദ്ദേഹം പുതിയ ചുമതലയേൽക്കും. ചീഫ് ഓഫ് ന്യൂസ് ആയിരുന്നു ഉണ്ണി ബാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസില്‍ നിന്ന് രാജി വച്ചതിന് പിന്നാലെയാണ് രാജീവ് ദേവരാജിന്റെ നിയമനം. നിലവില്‍ മീഡിയ വണ്‍ ചാനലിന്റെ എഡിറ്റര്‍ പദവിയൊഴിഞ്ഞാണ് രാജീവ് ദേവരാജ്...

’20 ലക്ഷം പേര്‍ക്ക് തൊഴില്‍ രൂപരേഖ, 100 ദിവസം കൊണ്ട് 77350 പേര്‍ക്ക് തൊഴിൽ’; 100 ദിന കര്‍മ്മ...

സംസ്ഥാന സർക്കാറിന്റെ 100 ദിവസത്തെ കര്‍മ്മ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ സെപ്തംബര്‍ 19 വരെയാണ് കര്‍മ്മപദ്ധതി. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യസുരക്ഷാ നേട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകും. വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയുടെ സൃഷ്ടി സാധ്യമാക്കും. കോവിഡ് വ്യാപനം തടയാൻ ലോക്ക്‍ഡൌണ്‍ സ്വീകരിച്ചപ്പോൾ സമ്പദ്ഘടനയിൽ ആഘാതം സംഭവിച്ചുവെന്നും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത്...

ലോക്ഡൗൺ ഫലപ്രദം; നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണങ്ങള്‍, കേരളത്തിൽ വ്യാപനനിരക്ക് കൂടിയ ‌വൈറസ് വകഭേദമെന്നും മുഖ്യമന്ത്രി

കേരളത്തിൽ ലോക്ഡൗൺ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോ​ഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗവ്യാപന തോതിലും കുറവുണ്ടായെങ്കിലും പൂർണമായി ആശ്വസിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 12, 13 തീയതികളില്‍ ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറി മാത്രമേ...

കേരളത്തിൽ 14233 പേർക്ക് കൂടി കോവിഡ്; 173 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29

കേരളത്തിൽ 14233 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂർ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂർ 667, കോട്ടയം 662, ഇടുക്കി 584, കാസർഗോഡ് 499, പത്തനംതിട്ട 479, വയനാട്...